HOME
DETAILS
MAL
ജില്ലയ്ക്കായി നബാര്‍ഡിന്റെ 4020 കോടി രൂപയുടെ വായ്പ സാധ്യതാ പദ്ധതി
backup
January 08 2017 | 00:01 AM
കാസര്‍കോട്: 2017-18 സാമ്പത്തിക വര്‍ഷത്തിലേക്ക് ജില്ലയുടെ സമഗ്രവികസനത്തിനായി നബാര്‍ഡ് തയാറാക്കിയ വായ്പാ സാധ്യതാ പദ്ധതി രൂപരേഖ ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു പ്രകാശനം ചെയ്തു. ബാങ്കുകള്‍ മുഖേന നടപ്പാക്കേണ്ട 4020 കോടി രൂപയുടെ വായ്പാ സാധ്യതാ പദ്ധതിയാണു 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയ്ക്കായി നബാര്‍ഡു വിഭാവന ചെയ്യുന്നത്.
ഇതില്‍ 56 ശതമാനമായ 2272 കോടി രൂപ കാര്‍ഷിക മേഖലയ്ക്കും 16 ശതമാനം സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും 15 ശതമാനം ഭവന വായ്പകള്‍ക്കും നാലു ശതമാനം വിദ്യാഭ്യാസ വായ്പകള്‍ക്കും ബാക്കി ഒന്‍പതു ശതമാനം മുന്‍ഗണനാ വായ്പകള്‍ക്കുമാണ്.
കിണറുകളുടെ റീചാര്ജ്ജിങിനായി കാസര്‍കോട് ബ്ലോക്കില്‍ പ്രത്യേക പദ്ധതി രേഖയില്‍ വിഭാവനം ചെയ്യുന്നതായി നബാര്‍ഡ് എ.ജി.എം ജ്യോതിസ് ജഗന്നാഥ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."