റിപ്പബ്ലിക് ദിനാഘോഷത്തിന് ഒരുക്കങ്ങളായി
കാസര്‍കോട്: റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ഒരുക്കങ്ങളായി. ജില്ലാകലക്ടര്‍ കെ ജീവന്‍ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിവിധ കലാപരിപാടികള്‍, ഡിസ്പ്ലേ, കായിക പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ നടത്താന്‍ തീരുമാനിച്ചു. പരേഡിന് പൊലിസ്, എക്സൈസ്, എന്‍.സി.സി, റെഡ്ക്രോസ്, സ്കൗട്ട് ആന്റ് ഗൈഡ്സ്, മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങിയ സേനകളുടെ വര്‍ണശബളമായ പരേഡും തുടര്‍ന്ന് ദേശഭക്തിഗാനങ്ങള്‍ ഉള്‍പ്പെടെയുളള വിവിധ പരിപാടികളുമാണു നടക്കുക. ഈ മാസം 22, 23 തിയതികളില്‍ വൈകുന്നേരം മൂന്നിനു 24നു രാവിലെ എട്ടിനു റിഹേഴ്സല്‍ പരേഡ് നടക്കും. റിപ്പബ്ലിക് ദിനാഘോഷം പൂര്‍ണമായും പ്ലാസ്റ്റിക് വിമുക്തമാക്കാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ എഡി.എം കെ അംബുജാക്ഷന്, ഡിവൈ.എസ്.പി പി തമ്പാന്, ഡെപ്യൂട്ടി കലക്ടര്‍ സജീവ് ദാമോദര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.വി സുഗതന്, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."