HOME
DETAILS
MAL
മന്ത്രിമാര്‍ക്കുപോലും മുറി ഇംഗ്ലീഷില്ലാതെ സംസാരിക്കാനാവില്ല
backup
January 08 2017 | 00:01 AM
കൊച്ചി: നിയമസഭയില്‍ പോലും മന്ത്രിമാര്‍ക്ക് പ്രസംഗിക്കണമെങ്കില്‍ മുറി ഇംഗ്ലീഷ് വാക്കുകള്‍ വേണമെന്ന അവസ്ഥയാണെന്നു മന്ത്രി ജി.സുധാകരന്. എറണാകുളം ഫൈന്‍ ആര്‍ട്സ് ഹാളിന്റെ വജ്രജൂബിലി ആഘോഷത്തിന്റെ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ആര്‍ക്കും നല്ല ഇംഗ്ലീഷില്‍ സംസാരിക്കാനാവില്ല. എം.എ ഇംഗ്ലീഷെടുത്ത തനിക്കും ഇംഗ്ലീഷില്‍ പ്രസംഗിക്കാനറിയില്ല. നന്നായി എഴുതാന്‍ കഴിയും. ഇംഗ്ലീഷ് സംസാരിക്കാനറിയില്ലെങ്കിലും മന്ത്രിമാര്‍ പ്രസംഗിക്കുമ്പോള്‍ അഞ്ഞൂറോളം ഇംഗ്ലീഷ് വാക്കുകളെങ്കിലും കടന്നുവരും.
ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി.സദാശിവം ഉദ്ഘാടനം ചെയ്തു. എം.ടി വാസുദേവന്‍നായര്‍, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, കെ.വി തോമസ് എം.പി, മേയര്‍ സൗമിനി ജയിന്, ഹൈബി ഈഡന് എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."