മണിയെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കണം; യെച്ചൂരിക്ക് ചെന്നിത്തലയുടെ കത്ത്
തിരുവനന്തപുരം: അഞ്ചേരി ബേബി വധക്കേസില്‍ വിചാരണ നേരിടുന്ന എം.എം മണിയെ മന്ത്രിസഭയില്‍ നിന്ന പുറത്താക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തു നല്കി.
യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന അഞ്ചേരി ബേബിയെ വധിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മണിയുടെ വിടുതല്‍ ഹരജി തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിയ സാഹചര്യത്തില്‍ മണി മണി മന്ത്രിസഭയില്‍ തുടരുന്നത് രാഷ്ട്രീയ അധാര്മികതയാണെന്ന് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി. കൊലക്കേസ് പ്രതി മന്ത്രിസഭയില്‍ തുടരുന്നത് അതീവ ഉല്‍ക്കണ്ഠയുണ്ടാക്കുന്ന കാര്യമാണ്. യെച്ചൂരി ഉള്‍പ്പെടെയുള്ള സി.പി.എം ദേശീയ നേതാക്കള്‍ ഇതുപോലുള്ള കാര്യങ്ങളില്‍ സ്വീകരിക്കുന്ന നിലപാടിനു കടകവിരുദ്ധമാണിത്. ഇന്ത്യയില്‍ ഇതാദ്യമായായിരിക്കും കൊലക്കേസില്‍ വിചാരണ നേരിടുന്ന പ്രതി മന്ത്രിയായി തുടരുന്നത്.
മണി മന്ത്രിസഭയില്‍ തുടരുന്നതിലെ ധാര്‍മികതയെ ചോദ്യം ചെയ്ത് മുതിര്‍ന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദന് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിനു കത്തു നല്‍കിയിട്ടുണ്ട്.
എന്നാല്‍ മണി തുടരുന്നതില്‍ തെറ്റില്ലെന്ന നിലപാടാണ് കോടിയേരി ബാലകൃഷ്ണന് സ്വീകരിച്ചിരിക്കുന്നതെന്നും കത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."