കാട്ടാന ആക്രമണം: കൊല്ലപ്പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരം അഞ്ചുലക്ഷമാക്കിയെന്ന് മന്ത്രി രാജു
കണ്ണൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവര്‍ക്കു നഷ്ടപരിഹാരമായി അഞ്ചുലക്ഷം രൂപ അനുവദിക്കുമെന്നു മന്ത്രി കെ. രാജു. വന്യമൃഗശല്യത്തെ തുടര്‍ന്നു നഷ്ടപരിഹാരത്തുക നല്കുന്നതില് കാലതാമസം ഉണ്ടാവുന്നതു ന്യായീകരിക്കാനാവില്ലെന്നും ഇക്കാര്യം ജില്ലാ ഫോറസ്റ്റ് ഓഫിസര്‍മാര്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
മലയോര മേഖലയില്‍ വന്യമൃഗശല്യം രൂക്ഷമാവുന്നതു സംബന്ധിച്ച് കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്യമൃഗശല്യം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രദേശങ്ങളില്‍ വാച്ചര്‍മാരെ അയക്കാതെ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ സ്ഥലം സന്ദര്‍ശിക്കാന്‍ ശ്രദ്ധിക്കണം. ആക്രമണത്തിനു വിധേയരായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്കു പരമാവധി തുക എത്തിക്കാന്‍ ശ്രദ്ധിക്കണം.
കൃഷി നശിപ്പിക്കുന്ന മൃഗങ്ങളെ കൊന്നുകളഞ്ഞ് പരിഹാരം കാണുന്നതിനു പകരം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ ശക്തമാക്കാം എന്നാണ് ആലോചിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."