മൂത്തേടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈടെക് കൃഷിയ്ക്ക് തുടക്കം
കരുളായി: മൂത്തേടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ ഹരിതാഭമാക്കാന്‍ സ്‌കൂളിലെ നാഷണന്‍ സര്‍വീസ് സ്‌കീം വള@ിയര്‍മാര്‍. സ്‌കൂള്‍ കോംപൗ@ിലെ ഒരേക്കറോളം സ്ഥലത്ത് ഹൈടെക് രീതിയിലുള്ള കൃഷിയൊരുക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇവക്കെല്ലാം പുറമെ പുത്തന്‍ കൃഷിരീതിയായ വെര്‍ട്ടിക്കിള്‍ കൃഷി രീതിയും സ്‌കൂളില്‍ വള@ിയര്‍മാര്‍ ഈ വര്‍ഷം പരീക്ഷിക്കുന്നു@്. ശീതക്കാല പച്ചക്കറികള്‍ ഉള്‍പടെയുള്ള കൃഷികളാണ് ഇവിടെ കൃഷി ചെയ്യാന്‍ വാള@ിയര്‍മാര്‍ ഉദ്ദേശിക്കുന്നത്. കൃഷിയുടെ ഉദ്ഘാടനം മൂത്തേടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി രാധാമണി തൈകള്‍ നട്ടു കൊ@് നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് ബഷീര്‍ കോട്ടയില്‍, കൃഷി ഓഫിസര്‍ രജനി, പ്രിന്‍സിപ്പല്‍ എല്‍.വൈ സുജ, പ്രധാനാധ്യാപിക കെ ഉഷ, എസ്.എം.സി ചെയര്‍മാന്‍ മുനീര്‍ മൂത്തേടം, പ്രൊഗ്രാം ഓഫിസര്‍ ഗഫൂര്‍ കല്ലറ, മറ്റു പി.ടി.എ അംഗങ്ങളും അധ്യാപകരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."