യന്ത്രക്കൊയ്ത്ത് വിദ്യാര്‍ഥികള്‍ക്ക് ഉത്സവമായി
പൂക്കോട്ടുംപാടം: കൂറ്റമ്പാറ ചെറായി പാടശേഖരത്തില്‍ നടത്തിയ യന്ത്രകൊയ്ത്ത് നാടിനു ഉത്സവമായി. അമരമ്പലം കൃഷിഭവന്റെ ആഭിമുഖ്യത്തിലാണ് ജനകീയ കൊയ്ത്തുത്സവം നടത്തിയത്. കൂറ്റമ്പാറയിലെ നെല്‍കൃഷി കര്‍ഷകരായ അമ്പുക്കാടന്‍ അബൂബക്കര്‍, ഗ്രാമീണ ബാങ്ക് മാനേജരായിവിരമിച്ച കുഞ്ഞിമുഹമ്മദ്, അമ്പുക്കാടന്‍ ജാസിര്‍, ഉണ്ണി ഹസ്സന്‍ തുടങ്ങിയവരുടെ പാടശേഖരത്താണ് കൊയ്ത്ത് നടത്തിയത്. കൊയ്ത്തിനു ആളെ കിട്ടാതെ വന്നപ്പോള്‍ കൃഷിഭവനുമായി ബന്ധപ്പെട്ട് ആനക്കയം വിത്തുത്പാദന കേന്ദ്രത്തില്‍ നിന്നാണ് കൊയ്ത്തുയന്ത്രം കൊണ്ടുവന്നത്. കൊയ്ത്തും മെതിയും വളരെ വേഗത്തില്‍ കഴിയുമെങ്കിലും ഇത് കര്‍ഷകര്‍ക്ക് ലാഭകരമല്ല.
വാര്‍ഡ് അംഗം ഇല്ലിക്കല്‍ ഹുസൈന്‍ കൊയ്ത്ത് ഉദ്ഘാടനം ചെയ്തു. അമരമ്പലം കൃഷി ഓഫിസര്‍ ലിജു അബ്രഹാം പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് അംഗം ബിജുമോന്‍ കൃഷി ഭവന്‍ ജീവനകാരായ പി.വി സതീശന്‍, സി മൈമൂന, സുഹൈബ സംസാരിച്ചു. കാര്‍ഷിക കര്‍മസേന പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരെ കൂടാതെ രാമംകുത്ത് പി.എം.എസ്.എ. യു.പി സ്‌കൂള്‍, കൂറ്റമ്പാറ എ,എം.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവരും കൊയ്തുത്സവം കാണാനെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."