HOME
DETAILS

കൊണ്ടോട്ടി ബസ്സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ലക്‌സ് മുറികള്‍: പുനര്‍ലേലം വൈകുന്നതായി ആക്ഷേപം

  
backup
January 08 2017 | 01:01 AM

%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%ac%e0%b4%b8%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d

കൊണ്ടോട്ടി: കൊണ്ടോട്ടി ബസ്സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ലക്‌സിലെ മുറികള്‍ പുനര്‍ലേലം നടത്തണമെന്ന ഹൈക്കോടതി വിധി നടപ്പാക്കുന്നത് വൈകുന്നതായി ആക്ഷേപം. കഴിഞ്ഞ നവംബര്‍ 20ന് നഗരസഭക്ക് അനുകൂലമായി വിധി വന്നെങ്കിലും നിലവില്‍ മുറി ഉപയോഗിക്കുന്നവര്‍ക്ക് നോട്ടീസടക്കം നല്‍കാനായിട്ടില്ല.
ഷോപ്പിങ് കോംപ്ലക്‌സിലെ മേല്‍വാടകക്ക് നല്‍കിയ മുറികള്‍ പുനര്‍ലേലം ചെയ്യണമെന്നാവശ്യപ്പെട്ട് മുന്‍ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണ് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ നോട്ടീസ് നല്‍കി ഒരാഴ്ചക്കകം ഉടമകളോട് സ്വയം ഒഴിഞ്ഞുപോകണമെന്നാണ് കോടതിവിധി വന്നിരിക്കുന്നത്.
18 മുറികളുള്ള കെട്ടിടത്തില്‍ എട്ടെണ്ണത്തിലാണ് അധികൃതര്‍ ആവശ്യപ്പെട്ടിട്ടും ഒഴിഞ്ഞുപോകാതെ വാടകക്കാരുള്ളത്. കൗണ്‍സില്‍ യോഗം ചേര്‍ന്ന് പുനര്‍ലേലത്തിനായി അംഗീകാരം കിട്ടിയാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍, മുന്‍ പഞ്ചായത്ത് ഭരണസമിതി യോഗം ചേര്‍ന്ന് മുറി ഒഴിപ്പിക്കുന്നതിന് ഒരിക്കല്‍ അംഗീകാരം നല്‍കിയതാണ്. ഇതേ ആവശ്യത്തിനായി വീണ്ടും കൗണ്‍സില്‍ യോഗം ചേര്‍ന്ന് അനുമതി നല്‍കേണ്ട ആവശ്യമില്ലെന്ന രാഷ്ട്രീയ സമ്മര്‍ദമാണ് നടപടികള്‍ വൈകിക്കുന്നതെന്നുമാണ് ആരോപണം.
2014ന് മുമ്പ് 629 മുതല്‍ 5174 രൂപ വരെയായിരുന്നു വിവിധ മുറികളുടെ വാടക. നിലവില്‍ 2162 രൂപ മുതല്‍ 17,640 രൂപ വരെ നഗരസഭക്ക് വാടക ഇനത്തില്‍ ഇവിടെ നിന്ന് ലഭിക്കുന്നുണ്ട്.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എട്ട് മുറികളിലുളളവര്‍ ഒഴിഞ്ഞതിന് ശേഷം വീണ്ടും ലേലം വിളിച്ച് വാടകക്ക് നല്‍കും.
നിലവിലുണ്ടായിരുന്നവര്‍ക്ക് ലേലത്തില്‍ പങ്കെടുത്ത് പഴയ മുറികള്‍ വീണ്ടും സ്വന്തമാക്കാം. നേരത്തെ, ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അടക്കമുളളവര്‍ ചെറിയ വാടകക്ക് പഞ്ചായത്തില്‍ നിന്ന് എടുത്തതിന് ശേഷം ഉയര്‍ന്ന വാടകക്ക് പുറത്ത് നല്‍കുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  6 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  6 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  6 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  6 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  7 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  8 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  8 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  8 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago