കോര്‍പറേറ്റുകളെ നേരിടാന്‍ സംഘടിതമായ സമീപനം ആവശ്യമെന്ന് മന്ത്രി കെ ടി ജലീല്‍
വളാഞ്ചേരി: ചെറുകിടസംരഭങ്ങളെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന കോര്‍പറേറ്റുകളെ നേരിടാന്‍ സംഘടിതമായ സമീപനം ആവശ്യമെന്ന് മന്ത്രി ഡോ.കെ ടി ജലീല്‍. വളാഞ്ചേരിയില്‍ നടന്ന കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്( സി.ഒ.എ) ജില്ലാ കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ മുഴുവന്‍ മേഖലയും കോര്‍പറേറ്റുകള്‍ക്ക് വഴി മാറിക്കൊണ്ടിരിക്കുന്ന കാലമാണിത്. സാധാരണക്കാരെ ചൂഷണം ചെയ്ത് കോര്‍പറേറ്റുകള്‍ ആധിപത്യം സൃഷ്ടിക്കുന്നു.
ഇതോടെ ചെറുകിട സംരംഭങ്ങള്‍ വന്‍കിട സംരംഭങ്ങള്‍ക്ക് വഴിമാറിക്കൊണ്ടിരിക്കുകയാണ്. കേബിള്‍ ടിവി മേഖലയിലും വന്‍കിട സംരംഭങ്ങളുടെ കടന്നുവരവ് വിദൂരമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോര്‍പ്പറേറ്റുകളുടെ കടന്നുകയറ്റം നേരിടാന്‍ സമരത്തിന്റെയും പോരാട്ടത്തിന്റെയും വഴികളാണ് വേണ്ടതെന്നും സംഘടിതമല്ലാതെ ഇവയെ അഭിമുഖീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സി.ഒ.എ ജില്ലാ പ്രസിഡന്റ് കെ സാജിത്ത് അധ്യക്ഷനായി. പ്രൊഫ.ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ, ഡോ.എന്‍ മുഹമ്മദലി, സംസാരിച്ചു. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനത്തില്‍ അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി രാജന് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് കെ വിജയകൃഷ്ണന്, മുഹമ്മദ് വാപ്പുട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."