യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചുകള്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
എടപ്പാള്‍: കറന്‍സി നിരോധന പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് നാളെ രാവിലെ സംസ്ഥാനത്തെ 140 അസംബ്ലി തലങ്ങളില്‍ നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തും.
ഇതിന്റെ ഭാഗമായി പൊന്നാനി ലോകസഭാ മണ്ഡലത്തിലെ നിയോജകമണ്ഡലങ്ങളില്‍ നടക്കുന്ന മാര്‍ച്ചുകള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യൂത്ത് കോണ്‍ഗ്രസ് പൊന്നാനി പാര്‍ലമെന്റ് ഉപാധ്യക്ഷന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പ്രതിഷേധ മാര്‍ച്ചിന് വിവിധയിടങ്ങളില്‍ വിവിധനേതാക്കള്‍ നേതൃത്വം നല്‍കും. പൊന്നാനിയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ഇഫ്തിഖറുദ്ധീന്,തൃത്താലയില്‍ യൂത്ത് കോണ്‍ഗ്രസ് പൊന്നാനി പാര്‍ലിമെന്റ് പ്രസിഡണ്ട് പി.എം മധു, തവനൂരില്‍ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡണ്ട് എ.എം രോഹിത്, കോട്ടക്കലില്‍ യൂത്ത് കോണ്‍ഗ്രസ് പൊന്നാനി പാര്‍ലിമെന്റ് വൈസ്.പ്രസിഡണ്ട് ഇ.പി രാജീവ്, തിരൂരില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ.ടി അജ്മല്‍,താനൂരില്‍ മുന്‍ ഡി.സി.സി പ്രസിഡണ്ടണ്ട് ഇ.മുഹമ്മദ് കുഞ്ഞി, തിരൂരങ്ങാടിയില്‍ യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡണ്ട് റിയാസ് മുക്കോളി തുടങ്ങിയവര്‍ നേതൃത്വം നല്‍കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."