HOME
DETAILS
MAL
നടപ്പാതയിലെ ട്രാന്‍സ്ഫോമര്‍ കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു
backup
January 08 2017 | 01:01 AM
പള്ളിക്കല്‍: കോഴിപ്പുറത്ത് സ്കൂളിനടുത്ത് നടപ്പാതയിലെ ട്രാന്‍സ്ഫോമര്‍ വിദ്യാര്‍ഥികളുള്‍പ്പെടെയുള്ള കാല്‍നട യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു.
കോഴിപ്പുറം വെണ്ണായുര് എ.എം.എല്‍.പി സ്കൂളിനോടും തൊട്ടടുത്തുള്ള ഹയാത്തുല്‍ ഇസ്ലാം മദ്റസയോടും ചേര്‍ന്നുള്ള റോഡിന്റെ എതിര്‍വശത്ത് കോഴിപ്പുറം ജുമാ മസ്ജിദിനോട് ചേര്‍ന്നുള്ള നടപ്പാതയിലാണ് യോതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെ ട്രാന്‍സ്ഫോമര്‍ നിലകൊള്ളുന്നത്. നിരവധി വിദ്യാര്‍ഥികളാണ് ഇതു വഴി യാത്ര ചെയ്യുന്നത്. അപകട സാധ്യതയേറെയുള്ള ഈ ട്രാന്‍സ്ഫോമര്‍ ഉയര്‍ത്തി സ്ഥാപിക്കുകയോ ചുറ്റും സുരക്ഷാ വേലി കെട്ടിയൊ സരക്ഷണം ഉറപ്പ് വരുത്തണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."