ഏറനാട് താലൂക്ക് വികസനസമിതി: വരള്‍ച്ച രൂക്ഷമായാല്‍ കൃഷിയാവശ്യത്തിനു വെള്ളം ഉപയോഗിക്കുന്നത് നിയന്ത്രിക്കും
മഞ്ചേരി: വരള്‍ച്ച രൂക്ഷമാകുകയാണെങ്കില്‍ മാര്‍ച്ചിനു ശേഷം കൃഷിയാവശ്യത്തിനു വെള്ളം ഉപയോഗിക്കുന്നത് നിയന്ത്രിക്കേണ്ടിവരുമെന്ന് ഏറനാട് താലൂക്ക് വികസനസമിതി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. മാര്‍ച്ച് വരെ കുടിവവെള്ളത്തിന് പ്രയാസമുണ്ടാകില്ലെന്നും മാര്‍ച്ചിന് ശേഷം കുടിവള്ളെ വിതരണം എളുപ്പമാകില്ലെന്നും ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. വഴിയോരകച്ചവടങ്ങളില്‍ ഭക്ഷണങ്ങളും ജ്യൂസുകളും വിതരണം ചെയ്യുന്നത് വൃത്തിഹീനമായ അന്തരീക്ഷത്തിലാണെന്ന് ആക്ഷേപമുണ്ടെന്നും അതിനാല്‍ ശക്തമായ നടപടി വേണമെന്നും സമിതിയോഗം ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നഗരസഭ, ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഡിസംബറില്‍ നടത്തേണ്ട അരി വിതരണം ജനുവരി ഏഴ് മാത്രമേ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളുവെന്നും തുടര്‍ന്നും വിതരണം ചെയ്യണമെങ്കില്‍ സര്‍ക്കാറില്‍ നിന്നും അനുമതി ആവശ്യമാണെന്നും താലൂക്ക് സപ്ലൈ ഓഫിസര്‍ യോഗത്തില്‍ അറിയിച്ചു. ലോണ്‍ എടുത്ത കേസുകളില്‍ കുടിശ്ശിക തിരിച്ചുപിടിക്കാന്‍ ഇപ്പോള്‍ കഴിയാത്തത് നോട്ട് പ്രതിസന്ധിമൂലമാണെന്ന് അസി. രജിസ്ട്രാര്‍ അറിയിച്ചു. ഭിന്നശേഷി ഉദ്യോഗാര്‍ഥികള്‍ക്കുള്ള സ്വയം തൊഴില്‍ പദ്ധതി കൈവല്ല്യ എന്ന പേരില്‍ പുതിയ പദ്ധതി ആരംഭിച്ചിട്ടുണ്ടെന്നും 50,000 രൂപയാണ് തുകയെന്നും, ഇതില്‍ പകുതി തുക സബ്‌സിഡിയായി നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചില്‍ അപേക്ഷാ ഫോം ലഭിക്കും. ഇതുപ്രയോജനപ്പെടുത്താന്‍ ഉദ്യോഗാര്‍ഥികള്‍ ശ്രമിക്കണം. ഭൂമി രജിസ്‌ട്രേഷന്‍ രംഗത്ത് 50 ശതമാനം കുറവു വന്നിട്ടുണ്ടെന്ന് വകുപ്പ് അധികൃതര്‍ യോഗത്തെ അറിയിച്ചു. നഗരത്തില്‍ എട്ട് പോയിന്റുകളില്‍ നിന്നായി വെള്ളം നിറക്കാനുള്ള സ്ഥല സൗകര്യം ചെയ്തു നല്‍കണമെന്ന് നഗരസഭയോട് അഗ്നിശമനസേന ആവശ്യപ്പെട്ടു. ഇത് നല്‍കാമെന്ന് നഗരസഭയും വാട്ടര്‍ അതോറിറ്റിയും ഉറപ്പു നല്‍കി.
മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ജില്ലയില്‍ ചില്ലറക്ഷാമം രൂക്ഷമാണെന്നും അത് പരിഹരിക്കുന്നതിനുള്ള നടപടി സ്വികരിക്കണമെന്നും യോഗം ആവശയപ്പെട്ടു. രാത്രി എട്ടുകഴിഞ്ഞാല്‍ മഞ്ചേരിയില്‍ നിന്നും തിരൂര്‍, കോഴിക്കോട്, അരീക്കോട് എന്നിവിടങ്ങളിലേക്ക് ബസുകള്‍ ഇല്ലാത്തത് യാത്രക്കാുരെ ദുരിതത്തിലാക്കുന്നുണ്ട്. ഇവിടേക്കുള്ള യാത്രക്കാരെ ഓട്ടോറിക്ഷക്കാര്‍ ചൂഷണം ചെയ്യുന്നുണ്ട്. അതിനാല്‍ തിരൂര്‍, കോഴിക്കോട് അരീക്കോട് എന്നിവിടങ്ങളിലേക്ക് രാത്രി കാല സര്‍വ്വീസ് തുടങ്ങണമെന്ന് മലപ്പുറം, നിലമ്പൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോ അധീകൃതരോട് ആവശ്യപ്പെടാന്‍ തീരുമാനമായി. ടി.പി വിജയകതുമാര്‍ അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ പി.സുരേഷ്, വിവിധ വകുപ്പുകളിലെ മറ്റു ഉദ്യോഗസ്ഥരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."