നിലമ്പൂര്‍ പാട്ടുത്സവം-ടൂറിസം ഫെസ്റ്റിവല്‍: വ്യാപാരികളുടെ ചേരിതിരിഞ്ഞുള്ള മെഗാഷോകള്‍ക്ക് ഇന്ന് തുടക്കം
നിലമ്പൂര്‍: മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി നിലമ്പൂര്‍ പാട്ടുല്‍സവ-ടൂറിസം ഫെസ്റ്റിവലിന് ഇത്തവണ ഒരേ ദിവസം രണ്ടിടങ്ങളില്‍ പാട്ടുല്‍സവ മെഗാഷോ. ഇരുവിഭാഗം വ്യാപാരി സംഘടനകളാണ് വ്യത്യസ്ത സ്റ്റേജുകളിലായി മെഗാഷോകള്‍ സംഘടിപ്പിക്കുന്നത്. വ്യാപാരി വ്യവസായി സമിതിയുടെ മെഗാഷോയുടെ ഉദ്ഘാടനം വൈകീട്ട് ഏഴിന് നിലമ്പൂര്‍ പുതിയ ബൈപാസ് റോഡിലെ പ്രത്യേകനഗരിയില് മന്ത്രി കെ.ടി ജലീല്‍ നിര്‍വഹിക്കും. യുനെസ്കോ അവാര്‍ഡ് ജേതാവ് പി.വി അബ്ദുല്‍ വഹാബ് എം.പിയെ ചടങ്ങില്‍ മന്ത്രി ആദരിക്കും. പി.വി അന്‍വര്‍ എം.എല്‍.എ അധ്യക്ഷനാകും. കീര്ത്തിപടിയില് വൈകീട്ട് നാലിന് സാംസ്കാരിക ഘോഷയാത്ര തുടങ്ങി സമ്മേളന നഗരിയില്‍ സമാപിക്കും.
അതേസമയം വ്യാപാരി വ്യവസായി ഏകോപന സമിതി, മര്‍ച്ചന്റസ് അസോസിയേഷന് എന്നി സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന മെഗാഷോകള്‍ക്കും ഇന്ന് വൈകീട്ട് കോടതിപ്പടിയില് തുടക്കമാവുക. വൈകീട്ട് 6.30ന് സിനിമാതാരം ജഗദീഷ് ഉദ്ഘാടനം ചെയ്യും. നഗരസഭാ അംഗങ്ങള്‍ രണ്ട് സാംസ്കാരിക വേദികളിലായി ചേരിതിരിഞ്ഞ് പങ്കെടുക്കും. ടാക്സി ഡ്രൈവര്‍മാര്‍ ഒരുക്കുന്ന കാര്‍ണിവലിനും ഇന്ന് തുടക്കമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."