ഹമീദലി ഷംനാടിന് നാട് വിടചൊല്ലി ഖബറടക്കം ഔദ്യോഗിക ബഹുമതികളോടെ
കാസര്‍കോട്: അന്തരിച്ച മുന്‍ എം.പിയും മുസ്്‌ലിം ലീഗ് സംസ്ഥാന നിര്‍വാഹക സമിതി അംഗവുമായ ഹമീദലി ഷംനാടിന് സാംസ്‌കാരിക കേരളത്തിന്റെ അന്ത്യാഞ്ജലി. ഉച്ചയ്ക്ക് 12.30നു പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ തായലങ്ങാടി ഖിളര്‍ ജുമുഅ മസ്ജിദിലായിരുന്നു ഖബറടക്കം. രാവിലെ വസതിക്കുമുന്നില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിനു വച്ചു.
നാടിന്റെ നാനാഭാഗത്തുനിന്നും നേതാവിനെ ഒരുനോക്കുകാണാന്‍ നൂറുകണക്കിന് ആളുകള്‍ എത്തിയിരുന്നു. മയ്യിത്ത് നിസ്‌കാരത്തിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ജില്ലാ കലക്ടര്‍ ജീവന്‍ബാബു റീത്ത് സമര്‍പ്പിച്ചു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തി.
പി.കെ കുഞ്ഞാലിക്കുട്ടി, ഇ. ടി മുഹമ്മദ് ബഷീര്‍ എം. പി, കെ. പി. എ മജീദ്, സി. ടി അഹമ്മദലി, വി. കെ അബ്ദുല്‍ ഖാദര്‍ മൗലവി, അബ്ദുല്‍ റഹ്്മാന്‍ കല്ലായി, പി. വി അബ്ദുല്‍ വഹാബ്, എം. എല്‍. എമാരായ പി. ബി അബ്ദുല്‍ റസാഖ്, എന്‍. എ നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍, കെ. പി. സി. സി ജനറല്‍ സെക്രട്ടറി കെ. പി കുഞ്ഞിക്കണ്ണന്‍, സെക്രട്ടറി കെ. നീലകണ്ഠന്‍, കണ്ണൂര്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.ഖാദര്‍ മാങ്ങാട്, സുപ്രഭാതം ഡയറക്ടര്‍ മെട്രോ മുഹമ്മദ് ഹാജി, എം. സി ഖമറുദ്ദീന്‍ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."