ശിഹാബ് തങ്ങള്‍ നാഷനല്‍ മിഷന്: ബീജാപൂര്‍, ഫര്‍ഗാന പദ്ധതികള്‍ക്ക് കര്മരൂപമായി
ഫൈസാബാദ്(പട്ടിക്കാട്): ജാമിഅ നൂരിയ്യ അറബിയ്യ ദേശീയ തലത്തില്‍ നടപ്പാക്കുന്ന നാഷനല്‍ മിഷന് പദ്ധതികളുടെ പുതിയ ചുവടുവെപ്പുകള്‍ നടത്തി കോണ്‍ഫറന്‍സ് ശ്രദ്ധേയമായി. വടക്കന്‍ കര്‍ണാടകയിലെ ബീജാപ്പൂരും പശ്ചിമ ബംഗാളിലെ 24 ഫര്‍ഗാന ജില്ലയിലെ പിന്നോക്ക ഗ്രാമങ്ങളും കേന്ദ്രീകരിച്ച് നടത്തുന്ന പദ്ധതികള്‍ക്ക് യോഗം കര്‍മ പദ്ധതി തയാറാക്കി.
മദ്രസകള്‍, പള്ളികള്‍, ഇസ്ലാമിക് സെന്ററുകള്‍, ട്രൈനേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, ഹോസ്റ്റലുകള്‍ തുടങ്ങിയ പദ്ധതികളാണ് ആദ്യ ഘട്ടത്തില്‍ നടപ്പാക്കുന്നത്. ഇന്നലെ സമ്മേളന രണ്ടാം വേദിയില്‍ നടന്ന നാഷനല്‍ മിഷന് പദ്ധതിയുടേയും പ്രവാസികളുടേയും സംഗമം ജനറല്‍ സെക്രട്ടറി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ.പി മുഹമ്മ്കുട്ടി അധ്യക്ഷനായി.
സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര്, കെ. മമ്മദ് ഫൈസി, മൗലാനാ നൂറുല്‍ ഇസ്ലാം, മൗലാനാ ഖമറുല്‍ ഇസ്ലാം, ഇദ്രീസ് അലി മണ്ഡേല് (പശ്ചിമ ബംഗാള്‍), ഹാജി അബ്ദുല്‍ കരീം ശിര്ശി (ഹുബ്ലി), വി.എച്ച്.എസ് തങ്ങള്‍, വി.പി പൂക്കോയ തങ്ങള്‍, സൈനുല്‍ ആബിദീന്‍ സഫാരി, സി.പി കുഞ്ഞാപ്പ, സുബൈര്‍ ഫൈസി കട്ടുപ്പാറ, സി.പി ബാവ ഹാജി, പി.കെ അന്‍വര്‍ നഹ, വി.പി മുഹമ്മദലി ഹാജി തൃക്കടേരി, ഹബീബ് റഹ്മാന്, ടി.കെ അബൂബക്കര്‍ ഹാജി, ശിയാസ് സുല്‍ത്താന്‍ വേങ്ങൂര്‍, മുനീര്‍, സുലൈമാന്‍ മദീന, ഇബ്രാഹിം ഫൈസി ജിദ്ദ, അബ്ദുല്‍ ഖാദര്‍ ഒറവംപുറം, അബൂബക്കര്‍ ഹാജി ബ്ലാത്തൂര്‍, പി.കെ അസ്ലം ഫൈസി ബംഗ്ലൂരു, മുത്വീഉല്‍ ഹഖ് ഫൈസി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."