HOME
DETAILS
MAL
കനത്ത മഞ്ഞുവീഴ്ചയില്‍ സംസ്ഥാനം ഒറ്റപ്പെട്ടു
backup
January 08 2017 | 01:01 AM
ശ്രീനഗര്‍: കനത്ത മഞ്ഞുവീഴ്ച കാരണം കശ്മിര്‍ ഒറ്റപ്പെട്ടു. റോഡുഗതാഗതം പൂര്‍ണമായും നിശ്ചലമായതോടെ സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കുമുള്ള ബന്ധം ഏറെക്കുറെ തടസപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത മഞ്ഞുവീഴ്ചയാണ് സംസ്ഥാനത്തുള്ളത്. ശ്രീനഗര്‍-ജമ്മു ദേശീയ പാത പൂര്‍ണമായും അടച്ചതായി സര്‍ക്കാര്‍ അറിയിച്ചു. പീര്‍പഞ്ചല്‍ മലനിരകളില്‍ മഞ്ഞിടിച്ചിലുണ്ടായതിനെത്തുടര്‍ന്ന് ജാഗ്രത പാലിക്കാന്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."