നിര്‍ജീവ അക്കൗണ്ടുകളില്‍ കോടികളുടെ നിക്ഷേപമെത്തി
ന്യൂഡല്‍ഹി: നിര്‍ജീവമായ നാല് അക്കൗണ്ടുകളിലേക്ക് നോട്ട് അസാധുവാക്കിയ ശേഷം കോടിക്കണക്കിന് രൂപ നിക്ഷേപമായി എത്തിയതായി കണ്ടെത്തി. നോട്ട് അസാധുവാക്കികൊണ്ട് പ്രഖ്യാപനം വന്ന നവംബര്‍ എട്ടിന് രാത്രി മുതലാണ് നിര്‍ജീവമായ നാല് കോടി അക്കൗണ്ടുകളിലേക്ക് പണം ഒഴുകിയെത്തിയതെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
നവംബര്‍ എട്ടിനും 22നും ഇടയില്‍ പൊതുമേഖലാ ബാങ്കുകളിലെ നിര്‍ജീവമായ അക്കൗണ്ടുകളിലേക്ക് 6400.52 കോടി രൂപയുടെ നിക്ഷേപം എത്തിയെന്നാണ് ക്ലാസിഫൈഡ് ബാങ്ക് ട്രാന്സാക്ഷന് ഡാറ്റ അനാലിസിസിന്റെ കണക്കുകള്‍ പറയുന്നത്. എന്നാല്‍ രണ്ടാഴ്ചക്കുള്ളില്‍ ഈ അക്കൗണ്ടുകളില്‍ നിന്ന് 799 കോടി രൂപ പിന്‍വലിക്കപ്പെടുകയും ചെയ്തു. നിക്ഷേപിക്കപ്പെട്ട പണമെല്ലാം രണ്ടു ലക്ഷത്തില്‍ താഴെയുള്ളവയായിരുന്നുവെന്നും പറയപ്പെടുന്നു.
ഇത്തരം കേസുകള്‍ സംബന്ധിച്ച് അന്വേഷിച്ചുവരികയാണെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. നിര്‍ജീവ അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കപ്പെട്ടതിന് ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായം ഉണ്ടെന്ന് സംശയിക്കുന്നുണ്ടെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ആര്.ബി.ഐ ഇതുവരെ തയാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."