നോട്ട് അസാധുവാക്കല്‍
ന്യൂഡല്‍ഹി: 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചത് കശ്മിരിനെ സംബന്ധിച്ചിടത്തോളം അനുകൂലമാണെന്ന് രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്.
നോട്ട് പിന്‍വലിച്ചതുകാരണം സംസ്ഥാനത്തെ വിഘടനവാദവും രാജ്യത്തെ ഹവാല ഇടപാടുകളും കുറയ്ക്കാനായിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സി പറയുന്നത്. കശ്മിരിലെ അക്രമസംഭവങ്ങളില്‍ 60 ശതമാനത്തിന്റെയും ഹവാല ഇടപാടുകളില്‍ 50 ശതമാനത്തിന്റെയും കുറവ് ഉണ്ടാക്കാനായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
രാജ്യത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍തോതില്‍ പണം ലഭിക്കുന്നത് ഹവാല ഇടപാടുകളിലൂടെയാണ്. ഇതില്‍ കൂടുതല്‍ പണവും കള്ളനോട്ടിന്റെ രൂപത്തിലാണെന്നും രഹസ്യാന്വേഷണ എജന്‍സികള്‍ പറയുന്നു.
ഹവാലയിലെ കൂടുതല്‍ ഇടപാടുകള്‍ നടക്കുന്നതും ഉയര്‍ന്ന മൂല്യമുള്ള കറന്‍സിയിലാണ്. ഇതില്‍ 50 ശതമാനത്തിന്റെ കുറവ് ഉണ്ടായതായാണ് റിപ്പോര്‍ട്ട്.
നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് കശ്മീരിലെ ആക്രമസംഭവങ്ങളില്‍ 60 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. ജാര്‍ഖണ്ഡിലും ഛത്തീസ്ഗഡിലുമുളള മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളെയും നോട്ട് പിന്‍വലിക്കല്‍ സാരമായി ബാധിച്ചതായും രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും നോട്ട് അസാധുവാക്കല്‍ തീരുമാനം ബാധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."