യു.പി തെരഞ്ഞെടുപ്പ്: അഖിലേഷിന്റെ ജയം പ്രവചിച്ച് കട്ജു
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തകര്‍ത്ത് അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ സമാജ്‌വാദി പാര്‍ട്ടി അധികാരത്തിലെത്തുമെന്ന് മുന്‍ സുപ്രിം കോടതി ജഡ്ജി മാര്‍ഖണ്ഡേയ കട്ജു. ഫേസ്ബുക്ക് പോസ്റ്റിലാണ് കട്ജു നിലപാട് വ്യക്തമാക്കിയത്. എസ്.പിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം കിട്ടുമെന്നും അദ്ദേഹം പറയുന്നു.
ബി.ജെ.പി അഭിമാന പ്രശ്‌നമായി കാണുന്ന ഉത്തര്‍പ്രദേശില്‍ അവര്‍ തകര്‍ന്നടിയും. അഖിലേഷിന്റെ പ്രഭാവത്തില്‍ എസ്.പി സീറ്റുകള്‍ തൂത്തുവാരും. ബി.എസ്.പിയേക്കാള്‍ ദയനീയ സ്ഥിതിയാണ് ബി.ജെ.പിയെ അവിടെ കാത്തിരിക്കുന്നതെന്ന് കട്ജു പറഞ്ഞു. സംസ്ഥാനത്ത് ജാതി രാഷ്ട്രീയമാണ് പ്രധാനം. അതല്ലെങ്കില്‍ ഒരു പാര്‍ട്ടിയോടോ വ്യക്തിയോടോ ഉള്ള തരംഗം ഉണ്ടാവണം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്ക് അനുകൂലമായ തരംഗമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴതില്ല.
നിലവില്‍ നോട്ടു പിന്‍വലിച്ചതു മൂലമുള്ള തരംഗമാണുള്ളത്. അത് സാധാരണക്കാരെയും മധ്യവര്‍ഗത്തെയും ഒരുപോലെ തകര്‍ത്തു. ഇത് ബി.ജെ.പിക്ക് തിരിച്ചടിയാകും.
ഇപ്പോള്‍ ബി.ജെ.പി നോട്ടുപിന്‍വലിക്കലിനെ പുകഴ്ത്തുകയാണ്. എന്നാല്‍ യഥാര്‍ഥ ദുരന്തം അവര്‍ക്ക് വരാനിരിക്കുന്നതേയുള്ളൂ. ഇത് അഖിലേഷിന് ഗുണം ചെയ്യും. മറ്റു പാര്‍ട്ടികള്‍ ദുര്‍ബലമാകുന്നിടത്ത് എസ്.പി മുന്നേറ്റം നടത്തുമെന്നും കട്ജു കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."