അഗസ്റ്റ വെസ്റ്റ്ലന്റ് അഴിമതി: ഇടനിലക്കാരനെതിരേ അറസ്റ്റ് വാറണ്ട്
ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലന്ഡ് ഹെലികോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരനെതിരേ ജാമ്യമില്ലാ വാറണ്ട്. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേലിനെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കമ്പനിയ്ക്ക് അനുകൂലമായി പ്രവര്‍ത്തിക്കാന്‍ ഇടനിലക്കാരനായ മിഷേല്‍ 225 കോടി രൂപ അഗസ്റ്റ വെസ്റ്റ്ലന്റിന്റെ കൈയ്യില്‍ നിന്നും സ്വീകരിച്ചെന്നായിരുന്നു കേസ്. ബ്രിട്ടീഷ് പൗരനാണ് മിഷേല്‍.
അഴിമതിയുണ്ടായെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മിഷേലിനും അദ്ദേഹത്തിന്റെ കമ്പനിയുടെ രണ്ട് ഡയറക്ടര്‍മാര്‍ക്കെതിരേയും കേസെടുത്തിരുന്നു. കോടതിയില്‍ ഹാജരാകാത്ത സാഹചര്യത്തിലാണ് മിഷേലിനെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
കേസ് ഫെബ്രുവരി 22ന് പരിഗണിക്കാനായി കോടതി മാറ്റുകയും ചെയ്തു. അഗസ്റ്റ വെസ്റ്റ്ലന്റ് ഹെലികോപ്റ്റര്‍ ഇടപാട് 3600 കോടിയുടെതായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."