പ്രവാസി ഭാരതീയ ദിവസിന് ബംഗളൂരുവില്‍ തുടക്കം
ബംഗളൂരു: 14ാമത് പ്രവാസി ഭാരതീയ ദിവസിന് ബംഗളൂരു ഇന്റര്‍നാഷണല്‍ എക്സിബിഷന് സെന്ററില്‍ തുടക്കമായി. യുവ പ്രവാസി സംഗമത്തോടെയാണ് മുന്നു ദിവസം നീണ്ടു നില്ക്കുന്ന സംഗമത്തിന് തുടക്കമായത്. കേന്ദ്ര യുവജനകാര്യ സഹമന്ത്രി വിജയ് ഗോയല്‍, പ്രവാസികാര്യ സഹമന്ത്രി ജനറല്‍ വി.കെ സിങ് എന്നിവര്‍ സംയുക്തമായി യുവ പ്രവാസി സംഗമം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ, സുരിനാം വൈസ് പ്രസിഡന്റ് മൈക്കിള്‍ അശ്വിന് അധിന് എന്നിവര്‍ സംബന്ധിച്ചു.
വിദേശ രാജ്യങ്ങളില്‍ ഇന്ത്യയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതില്‍ പ്രവാസി യുവാക്കള്‍ക്കുള്ള പങ്ക്, വിദേശത്തുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വഹിക്കേണ്ട പങ്ക്, സ്റ്റാര്‍ട്ട് അപ്പുകളുടെ പ്രാധാന്യം തുടങ്ങി വിവിധ വിഷയങ്ങളില്‍ സമാന്തര സെഷനുകളും സംഗമത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്.
ഇന്നുനടക്കുന്ന സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി ഡോ. അന്‍േറാണിയോ കോസ്റ്റ, മലേഷ്യന്‍ മന്ത്രി എസ്. സ്വാമി വേലു, മൗറീഷ്യസ് ആരോഗ്യ മന്ത്രി പൃഥ്വിരാജ് സിങ്ങ് രൂപന്‍ എന്നിവര്‍ മുഖ്യാതിഥിതികളായിരിക്കും. കേന്ദ്ര മന്ത്രിമാരായ പ്രകാശ് ജാവ്ദേക്കര്‍, മഹേഷ് ശര്‍മ, ജെ. പി. നദ്ദ എന്നിവരും സംബന്ധിക്കും. മധ്യപ്രദേശ്, കേരളം, കര്‍ണാടക, അസം, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സമ്മേളനത്തില്‍ പങ്കെടുക്കും. സമാപന സമ്മേളനത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി 30 പ്രവാസി ഇന്ത്യക്കാര്‍ക്ക് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരങ്ങള്‍ നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."