HOME
DETAILS
MAL
സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ഉള്‍പ്പെടുത്തണം: വി.എസ്
backup
January 08 2017 | 05:01 AM
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തന്നെ ഉള്‍പ്പെടുത്തണമെന്ന് ഭരണ പരിഷ്കരണ കമ്മിഷന് ചെയര്മാന് വി എസ് അച്യുതാനന്ദന്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് വി.എസ് ഇക്കാര്യം ആവശ്യപ്പെട്ടത്.
പി.ബി കമ്മിഷന് റിപ്പോര്‍ട്ട് അടക്കം നിര്‍ണായക സംഘടനാ വിഷയങ്ങള്‍ ഇന്ന് സി.പി.എം കേന്ദ്ര കമ്മറ്റി ചര്‍ച്ച ചെയ്യാനിരിക്കെയാണ് ആവശ്യവുമായി വി.എസ് യെച്ചൂരിയെ കണ്ടത്.
വി.എസിനെതിരായ നടപടിയില്‍ പി.ബിയില്‍ ഭിന്നത നിലനില്‍ക്കുന്നതിനാലായിരുന്നു വിഷയം കേന്ദ്ര കമ്മിറ്റിക്കായി വിട്ടത്. തിരുവനന്തപുരത്ത് വച്ച് നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ അജണ്ടയില്‍ ഇക്കാര്യം കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.വി.എസിനെതിരേ എന്ത് നടപടിയെടുക്കും എന്ന കാര്യത്തിലും അവ്യക്തതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."