ഹമീദലി ഷംനാടിന്റെ വിയോഗം: ഖത്തര്‍ കെ.എം.സി.സി അനുശോചിച്ചു
ദോഹ: മുസ്‌ലിം ലീഗിലെ തലമുറകള്‍ തമ്മിലുള്ള പാലമാണ് ഹമീദലി ഷംനാടിന്റെ മരണത്തോടെ നഷ്ടമായതെന്ന് ഖത്തര്‍ കെ.എം.സി.സി അനുശോചന പ്രമേയത്തില്‍ പറഞ്ഞു. സംശുദ്ധ പൊതുജീവിതത്തിന്റെയും അഴിമതിമുക്ത രാഷ്ട്രീയ ജീവിതത്തിന്റെയും മഹനീയ മാതൃകയായിരുന്നു അദ്ദേഹം.
ഖാഇദേമില്ലത്ത് മുതല്‍ നാളിതുവരെയുള്ള നേതാക്കളുടെ ഒപ്പം പ്രവര്‍ത്തിക്കാന്‍ സൗഭാഗ്യം ലഭിച്ച ഏറ്റവും മുതിര്‍ന്ന നേതാവിന്റെ നഷ്ടത്തോടെ പഴയ പുതിയ നേതൃത്വങ്ങള്‍ക്കിടയിലെ പ്രബലമായ കണ്ണിയാണ് അറ്റുപോയതെന്നും അനുശോചന പ്രമേയത്തില്‍ വ്യക്തമാക്കി. കെ.എം.സി.സി ആസ്ഥാനത്ത് മയ്യിത്ത് നമസ്‌കാരവും അനുശോചന യോഗവും നടന്നു. പ്രസിഡണ്ട് എസ്.എ.എം ബഷീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുഹമ്മദലി പട്ടാമ്പി, സി.പി.സദഖത്തുള്ള, നാസര്‍ കൈതക്കാട്, അനീസ് നരിപ്പറ്റ, തായമ്പത്ത് കുഞ്ഞാലി, ഷംസുദ്ദീന്‍ വാണിമേല്‍, ഇഖ്ബാല്‍ ചേറ്റുവ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."