കള്ളപ്പണ വേട്ടയെ പ്രവാസി ഇന്ത്യക്കാരും പിന്തുണച്ചു: നരേന്ദ്ര മോദി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കള്ളപ്പണ വേട്ടയില്‍ പ്രവാസി ഇന്ത്യക്കാരും പിന്തുണച്ചെന്നും സജീവമായി പങ്കാളിയായെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബംഗളൂരുവില്‍ 14ാമത് പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ ശ്രദ്ധിക്കാനും അവ പരിഹരിക്കാനും ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പി.ഐ.ഒ (പേഴ്സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍) കാര്‍ഡ് ഉള്ളവര്‍ അത് മാറ്റി ഒ.സി.ഐ (ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ) കാര്‍ഡ് ആക്കി മാറ്റണം. പിഴ കൂടാതെ തന്നെ ഇവ മാറ്റാന്‍ ജൂണ്‍ 30 വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു. ബ്രെയിന്‍ ഡ്രെയിന്‍ എന്നതില്‍ നിന്ന് ബ്രെയിന്‍ ഗെയ്നിലേക്ക് മാറണമെന്നും അദ്ദേഹം പറഞ്ഞു.
പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ ആണ് ഇന്നാരംഭിച്ച പ്രവാസി ഭാരതീയ ദിവസിലെ മുഖ്യാതിഥി. നാളെയാണ് പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."