HOME
DETAILS
MAL
അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
backup
January 08 2017 | 09:01 AM
പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ഷോളയൂരില്‍ കടമ്പാറ ഈരില്‍ വീരമ്മ- ശെല്വന് ദമ്പതികളുടെ അഞ്ചുമാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. മരണകാരണം വ്യക്തമല്ല.രാത്രി ഉറങ്ങാന്‍ കിടന്ന കുഞ്ഞിനെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മുലപ്പാല്‍ ശ്വാസനാളത്തില്‍ കയറിയതാണ് മരണകാരണമെന്ന് സംശയിക്കുന്നതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
ഇടത് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആറാമത്തെ കുഞ്ഞാണ് അട്ടപ്പാടിയില്‍ മരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."