അഷ്‌റഫ് താമരശ്ശേരിയെ ആദരിച്ചു: ഷാര്‍ജ സര്‍ഗ്ഗലയത്തിനു ഉജ്ജ്വല സമാപനം
ഷാര്‍ജ: കലയും കലാസ്വാദന വേദികളും നന്മ നഷ്ടപ്പെട്ടിട്ടില്ലാത്ത ഇടങ്ങളാണെന്നും ധാര്‍മികതയോട് ചേര്‍ന്ന് നിന്ന് സര്‍ഗ്ഗ വസന്തം തീര്‍ക്കാന്‍ പുതുതലമുറ ഒരുക്കമാണെന്നും വിളിച്ചറിയിറിച്ച് ഷാര്‍ജ എസ്. കെ. എസ് .എസ് .എഫ് സര്‍ഗ്ഗലയത്തിന് ഉജ്ജ്വല സമാപനം.
ജില്ലാതല മത്സരങ്ങളിലെ വിജയികള്‍ മാറ്റുരച്ച വേദിയില്‍ നൂറ്റിപതിനാല് പോയിന്റ് നേടി മലപ്പുറം ജില്ല ഒന്നാം സ്ഥാനം നേടി. എഴുപത്തി ഏഴു പോയിന്റ് നേടി തൃശൂര്‍ ജില്ലയും അമ്പത്തി ഒന്ന് പോയിന്റ് നേടി കാസര്‍ഗോഡും യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.
സേവനപ്രവര്‍ത്തനത്തിന് പ്രവാസലോകത്ത് ആത്മാര്‍ത്ഥതയുടെ അടയാളം തീര്‍ത്ത പ്രവാസി ഭാരത പുരസ്‌കാര ജേതാവ് അഷ്‌റഫ് താമരശ്ശേരിയെ ചടങ്ങില്‍ എസ്. കെ. എസ് .എസ് .എഫ് ദേശീയ പ്രസിഡന്റ് സയ്യിദ് ഷുഹൈബ് തങ്ങള്‍ ഉപഹാരം
നല്‍കി ആദരിച്ചു.
പ്രമുഖ വിദ്യഭ്യാസ കൗണ്‍സിലര്‍ അലി.കെ. വയനാട് സദസ്സുമായി സംവദിച്ചു. മനഃസംഘര്‍ഷങ്ങളില്ലതെ കുട്ടികളെ വളരാന്‍ അനുവദിക്കണമെന്നും അവരുടെ ലോകം സ്വയം സൃഷ്ടിച്ചെടുക്കാനുള്ള അവസരമൊരുക്കലാണ് രക്ഷിതാക്കള്‍ നിര്‍വഹിക്കേണ്ടതെന്നും തിങ്ങി നിറഞ്ഞ സദസ്സിനെ അദ്ദേഹം ഉണര്‍ത്തി.
മാത്യു ജോണ്‍ ( ആക്റ്റിംഗ് പ്രസിഡന്റ് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ), ബിജു സോമന്‍ ( ജനറല്‍ സെക്രട്ടറിഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍), എസ്. എം. ജാബിര്‍ ( ജോയിന്റ് സെക്രട്ടറി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍) അബ്ദുല്ല ചേലേരി, അഹമ്മദ് സുലൈമാന്‍ ഹാജി ( ഇന്ത്യന്‍ ഇസ്‌ലാമിക് ദഅവ സെന്റര്‍, ഷാര്‍ജ ), സഅദ് പുറക്കാട് , മന്‍സൂര്‍ മൂപ്പന്‍, അഡ്വ: ശറഫുദ്ധീന്‍, ഖലീല്‍ റഹ്മാന്‍ കാഷിഫി, ത്വാഹാ സുബൈര്‍ ഹുദവി അബ്ദുല്‍ റസാഖ് തുരുത്തി, മൊയ്തു സി സി, ഹനീഫ് ഹാജി എന്നിവര്‍ സംബന്ധിച്ചു.
ഹകീം ടി. പി. കെ, ശാഹുല്‍ ഹമീദ് ചെമ്പരിക്ക, ഇസ്ഹാഖ് കുന്നക്കാവ്, ശാക്കിര്‍ ഫറോക്ക്, സുഹൈല്‍ വലിയ, ശംസുദ്ധീന്‍ കൈപ്പുറം തുടങ്ങിയവര്‍ സര്‍ഗ്ഗലയത്തിന് നേതൃത്വം നല്‍കി. അഷ്‌റഫ് ദേശമംഗലം സ്വാഗതവും ഫൈസല്‍ പയ്യനാട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."