ആശ്രിതരുടെ ഫീസ് ഈടാക്കുവാന്‍ പാസ്പോര്‍ട്ട് വിഭാഗത്തിന് സര്‍ക്കാരിന്റെ നിര്‍ദ്ദേശം
ജിദ്ദ: ജൂലൈ മുതല്‍ സഊദിയിലെ വിദേശികളുടെ ആശ്രിതരുടെ ഫീസ് ഈടാക്കുവാന്‍ സര്‍ക്കാറില്‍നിന്നും പാസ്പോര്‍ട്ട് വിഭാഗത്തിന് ഔദ്യോഗികമായി നിര്‍ദ്ദേശം നല്കി. സഊദിയിലെ പ്രമുഖ ദിന പത്രമായ'ഉക്കാദ്' ആണ് ഇതു സംബന്ധിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇഖാമ ഇഷ്യൂ ചെയ്യുമ്പോഴോ പുതുക്കുമ്പോഴോ ആണ് ഒരു വര്‍ഷത്തെ ഫീസ് മുന്‍കൂര്‍ അടക്കേണ്ടത്. ഒരാള്‍ക്ക് മാസം 100 റിയാല്‍ വെച്ച് വര്‍ഷത്തില്‍ 1200 റിയാലാണ് മുന്‍കൂട്ടി അടക്കേണ്ടത്.
ഈ ഫീസ് 2018ല്‍ 200 റിയാലും 2019 ല്‍ 300 റിയാലും 2020 ല്‍ 400 റിയാലുമായി ഘട്ടം ഘട്ടമായി ഉയര്‍ത്തും. രാജ്യത്തിന്റെ പൊതുഖജനാവിലേക്കായിരിക്കും ഈടാക്കുന്ന ഫീസുകള്‍ എത്തുക. സ്വദേശികളേക്കാള്‍ കൂടുതലുള്ള ഓരോ വിദേശി തൊഴിലാളികള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ അടക്കാറുള്ള 2400 റിയാല്‍ 2017 അവസാനം വരെ വാങ്ങുവാനും നിര്‍ദ്ദേശമുണ്ട്. ഇത് ഓരോ തൊഴിലാളിയുടെയും വര്‍ക്ക് പെര്‍മിറ്റ് എടുക്കുമ്പോഴൊ പുതുക്കുമ്പോഴോ ആണ് ഈ തുക ഈടാക്കുക. ഓരോ തൊഴിലാളിക്കും ഗവണ്മെന്റ് ഏര്‍പ്പെടുത്തിയ ഓരോ മാസവും 400 റിയാല്‍ എന്ന പുതിയ ഫീസുകള്‍ 2018 ജനുവരി മുതല്‍ ഈടാക്കുമെന്നും 2019 ല്‍ അത് 600 റിയാലും 2020 ല്‍ 800 റിയാലും മാസാന്തം അടക്കേണ്ടിവരുമെന്നും അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."