നൊവാക് ദ്യോകോവിച് ഖത്തര്‍ ഓപ്പണ്‍ കിരീടം നിലനിര്‍ത്തി
ദോഹ. സെര്‍ബിയയുടെ ലോക രണ്ടാം നമ്പര്‍ താരം നൊവാക് ദ്യോക്കോവിച്ച് ഖത്തര്‍ എക്‌സണ്‍ മൊബീല്‍ ടെന്നീസ് കിരീടം നിലനിര്‍ത്തി. ഖലീഫ ടെന്നീസ് ആന്റ് സ്‌ക്വാഷ് കോംപ്ലക്‌സിലെ സെന്റര്‍കോര്‍ട്ടില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ലോക ഒന്നാംനമ്പര്‍താരം ബ്രിട്ടണിന്റെ ആന്‍ഡി മറേയെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തില്‍ മറികടന്നാണ് ദ്യോക്കോവിച്ച് ജയിച്ചു കയറി കിരീടം ചൂടിയത്.
ഖത്തര്‍ ഓപ്പണിന്റെ രജതജൂബിലി വര്‍ഷത്തില്‍ കിരീടം മുന്‍പ് രണ്ട് തവണ ഖത്തര്‍ ഓപ്പണ്‍ കിരീടം നേടിയിട്ടുള്ള ലോക ചാമ്പ്യന്റെ കടുത്ത പാസ്സുകള്‍ക്കു മുമ്പില്‍ വിയര്‍ത്താണ് ദ്യോക്കോവിച്ച് ഫൈനല്‍ ജയിച്ചുകയറിയത്.
ആദ്യ സെറ്റ് 63 എന്ന സ്‌കോറിന് ദ്യോക്കോവിച്ച് അനായാസം നേടിയെങ്കിലും രണ്ടാം സെറ്റില്‍ മറേ ശക്തമായി തിരിച്ചുവരവ് നടത്തി ദ്യോ കോവിച്ചിന്‍നെതിരെ മൂന്നു ചാമ്പ്യന്‍ഷിപ്പ് പോയിന്റുകള്‍ രക്ഷപ്പെടുത്തിയാണ് മറേ 75ന് രണ്ടാം സെറ്റ് സ്വന്തമാക്കിയത്.
മൂന്നാം സെറ്റിന്റെ തുടക്കത്തില്‍ ഇരുവരും സ്വന്തം സര്‍വീസുകള്‍ നിലനിര്‍ത്തി മുന്നേറിയെങ്കിലും നിര്‍ണായക ഘട്ടത്തില്‍ മറേയുടെ സര്‍വീസ് ബ്രേക്ക് ചെയ്ത് 43ന്റെ ലീഡെടുത്ത ദ്യോക്കോവിച്ച് തന്റെ രണ്ടു സര്‍വീസുകള്‍ തുടര്‍ച്ചയായി നിലനിര്‍ത്തി 64ന് സെറ്റും ചാമ്പ്യന്‍ഷിപ്പും സ്വന്തമാക്കുകയായിരുന്നു.
പുതിയ സീസണ്‍ കിരീടനേട്ടത്തോടെ തുടക്കം കുറിക്കാനായതും ആസ്‌ട്രേലിയന്‍ ഓപ്പനില്‍ ദ്യോക്കോവിച്ചിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. ദോഹയിലെ കിരീടനേട്ടത്തോടെ ആന്‍ഡിമറേയുടെ ഒന്നാംറാങ്കിന് ഭീഷണി ഉയര്‍ത്താനും സെര്‍ബിയന്‍ താരത്തിന് കഴിഞ്ഞു. തോറ്റെങ്കിലും പോയിന്റിലെ വ്യത്യാസം ഒന്നാം നമ്പറില്‍ തുടരാന്‍ മറേയ്ക്ക് സഹായകമായിട്ടുണ്ട്.
അതേസമയം ഹാര്‍ഡ് കോര്‍ട്ടില്‍ മറേയ്‌ക്കെതിരായ വിജയമാര്‍ജിന്‍ 208 എന്ന നിലയിലേക്ക് എത്തിക്കാനും ദ്യോക്കോവിച്ചിനായി. രണ്ടു മണിക്കൂറും 54മിനിറ്റും മത്സരം നീണ്ടു. ഖത്തര്‍ ഓപ്പണിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫൈനലുകളിലൊന്നായിരുന്നു ശനിയാഴ്ച്ച നടന്നത്.
കഴിഞ്ഞവര്‍ഷം മുന്‍ചാമ്പ്യനും രണ്ടാം സീഡുമായ സ്‌പെയിനിന്റെ റാഫേല്‍ നദാലിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തായിരുന്നു ദ്യോക്കോവിച്ച് തന്റെ പ്രഥമ ഖത്തര്‍ കിരീടം സ്വന്തമാക്കിയത്.ഖത്തര്‍ ഓപ്പണില്‍ നാലാമത്തെ ഫൈനലായിരുന്നു ഇന്നലെ മറേയുടേത്. ഇതിനുമുമ്പ് 2007, 08, 09 വര്‍ഷങ്ങളില്‍ ഫൈനല്‍ കളിച്ചിട്ടുള്ള മറേ 2008ലും 09ലും കിരീടം നേടുകയും ചെയ്തു. ഇരുവരും നേരിട്ട് ഏറ്റുമുട്ടുന്ന 36ാമത്തെ മത്സരമായിരുന്നു ഇന്നലത്തേത്. കഴിഞ്ഞ മത്സരങ്ങളില്‍ 24 എണ്ണത്തില്‍ ദ്യോക്കോവിച്ച് ജയിച്ചപ്പോള്‍ 11 മത്സരങ്ങളില്‍ മാത്രമാണ് മറേയ്ക്ക ജയിക്കാന്‍ കഴിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."