HOME
DETAILS

ഇന്ന് അര്‍ധരാത്രി മുതല്‍ പെട്രോള്‍ പമ്പുകളില്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ല

  
backup
January 08 2017 | 13:01 PM

petrol-pumps-not-to-accept-payment-through-card-from-monday

ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ ഇന്ന് അര്‍ധ രാത്രി മുതല്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ല.

കാര്‍ഡ് ഇടപാടുകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ് ഏര്‍പ്പെടുത്താനുള്ള ബാങ്കുകളുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് പെട്രോള്‍ പമ്പ് ഉടമകളുടെ അസോസിയേഷന്റെ നടപടി.

2000 രൂപക്ക് പെട്രോള്‍ കൊടുത്താല്‍ 20 രൂപ പമ്പുകള്‍ക്ക് നഷ്ടവരുന്നു. നഷ്ടം സഹിച്ചും കാര്‍ഡുകള്‍ സ്വീകരിക്കാനികില്ലെന്ന് പെട്രോള്‍ പമ്പ് ഉടമകളുടെ അസോസിയേഷന്റെ നിലപാട്‌.

കാര്‍ഡ് വഴി നടത്തുന്ന ഇടപാടുകളുടെ ട്രാന്‍സാക്ഷന്‍ ഫീ പമ്പുടമകളില്‍നിന്നുനിന്ന് ഇടാക്കാനായിരുന്നു ബാങ്കുകളുടെ ശ്രമം.

ഒരു ശതമാനം ഫീസ് ഏര്‍പ്പെടുത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതേതുടര്‍ന്നാണ് കാര്‍ഡുകള്‍ സ്വീകരിക്കേണ്ടെന്ന് പമ്പുടമകള്‍ തീരുമാനിച്ചത്.

നേരത്തെ, കാര്‍ഡ് ഉപയോഗിച്ച് പെട്രോള്‍ വാങ്ങുന്നതിന് 0.75 ശതമാനം വിലക്കുറവും കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ഈസമയമാണ് ട്രാന്‍സാക്ഷന്‍ ഫീസുമായി ബാങ്കുകളുടെ നിലപാട്.

ഐ.സി.ഐ.സി.ഐ, എച്ച്.ഡി.എഫ്.സി, ആക്‌സിസ് എന്നീ ബാങ്കുകള്‍ ശനിയാഴ്ച രാത്രിയാണ് അവരുടെ സൈ്വപ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്ന ഡീലര്‍മാര്‍ക്ക് ഇക്കാര്യം അറിയിച്ച് നോട്ടിസ് അയച്ചത്.

രാജ്യത്തെ ബഹുഭൂരിപക്ഷം പമ്പുകളും ഈ ബാങ്കുകളുടെ കാര്‍ഡ് സൈ്വപ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്.

0.25 മുതല്‍ ഒരു ശതമാനം വരെ സര്‍വ്വീസ് ചാര്‍ജ് വേണമെന്നാണ് എച്ച.്ഡി.എഫ്.സി ബാങ്ക് പെട്രോള്‍ ബാങ്കുകളോട് ആവശ്യപെട്ടത്. .


നോട്ട് നിരോധനം പിന്നിട്ട് ഒരു മാസം പിന്നിട്ടപ്പോള്‍ ധനമന്ത്രി അരുണ്‍ ജയ്റ്റിലി കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു.

ക്യാഷ്‌ലെസ് ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ കര്‍ശന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോഴാണ് ബാങ്കുകളുടെ ഈ നടപടി.

കേന്ദ്ര സര്‍ക്കാരിന്റെ ക്യാഷ്‌ലെസ് ഇടപാടുകള്‍ക്ക് തിരിച്ചടിയാവുകയാണ് ബാങ്കുകളുടെ പുതിയ നിലപാടുകളെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിധി കഴിഞ്ഞ എ.ടിഎം ഇടപാടുകള്‍ക്കും സര്‍വ്വീസ് ചാര്‍ജ് ഈടാക്കുമെന്ന് കഴിഞ്ഞ ദിവസം ബാങ്കുകള്‍ അറിയിച്ചിരുന്നു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  6 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  6 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  6 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  6 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  6 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  6 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  6 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  6 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  6 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  6 days ago