ദേശീയ അധ്യക്ഷന്‍ താന്‍ തന്നെ, അഖിലേഷ് മുഖ്യമന്ത്രി മാത്രം: മുലായം സിങ്
ന്യൂഡല്‍ഹി: അഖിലേശ് യാദവ് മുഖ്യമന്ത്രി മാത്രമാണെന്നും താനാണ് സമാജ് വാദി പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനെന്നും മുലായം സിങ് യാദവ്.
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട രാംഗോപാല്‍ വിളിച്ച് ചേര്‍ത്ത സമ്മേളനം നിയമപരമായി അസാധുവാണെന്നും മുലായം പറഞ്ഞു.
മുലായം സിങും സഹോദരന് ശിവപാലും ചേര്‍ന്ന് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം.
രാം ഗോപാല്‍ യാദവിനെ പാര്‍ട്ടി ആറുവര്‍ഷത്തേക്ക് പുറത്താക്കിയതാണ്. അതിനാല്‍ അദ്ദേഹത്തിന് പാര്‍ട്ടി ദേശീയ കണ്വന്ഷന് വിളിച്ചു ചേര്‍ക്കാന്‍ അധികാരമില്ല. രാം ഗോപാല്‍ വിളിച്ചു ചേര്‍ത്ത യോഗം പാര്‍ട്ടി ഭരണഘടനയ്ക്കു വിരുദ്ധമാണെന്നും മുലായം പറഞ്ഞു.
പാര്‍ട്ടിയുടെ ചിഹ്നമായ സൈക്കിള്‍ ലഭിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അഖിലേഷ് പക്ഷം സത്യവാങ്മൂലം നല്‍കിയതിനു പിന്നാലെ ഇതേ ആവശ്യത്തിന് ഡല്‍ഹിയിലെത്തിയതായിരുന്നു മുലായം.
തിങ്കളാഴ്ച മുലായം വിഭാഗവും സൈക്കിള്‍ ചിഹ്നത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. ഇതിനായി മുലായവും ഇളയ സഹോദരന് ശിവ്പാലും ഞായറാഴ്ച രാവിലെ ഡല്‍ഹിയില്‍ എത്തി. ഇരുവരും തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും.
സൈക്കിള്‍ ഏതു വിഭാഗത്തിനു നല്‍കണമെന്ന കാര്യത്തില്‍ തിങ്കളാഴ്ച അന്തിമതീരുമാനമെടുക്കുമെന്നു തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ദിവസം രാംഗോപാല്‍ വിളിച്ച് ചേര്‍ത്ത സമ്മേളനത്തില്‍ അഖിലേഷ് യാദവിനെ സമാജ് വാദി പാര്‍ട്ടി ദേശീയ അധ്യക്ഷനായി പ്രഖ്യാപിച്ചിരുന്നു.
90 ശതമാനം എം.എല്‍.എ മാരും അഖിലേഷിനൊപ്പമാണെന്നും പ്രഖ്യാപനം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."