അന്താരാഷ്ട്ര ഖുര്‍ആന്‍ കോണ്‍ഫറന്‍സ്: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 13 വരെ
തിരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഖുര്‍ആന്‍ ആന്‍ഡ് റിലേറ്റഡ് സയന്‍സസ് നടത്തുന്ന രണ്ടാമത് അന്താരാഷ്ട്ര ഖുര്‍ആന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ജനുവരി 13 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
ജനുവരി 14, 15 തിയതികളില്‍ ദാറുല്‍ ഹുദാ വാഴ്‌സിറ്റി കാംപസിലാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. 'ഇന്ത്യയിലെ ഖുര്‍ആന്‍ വിവര്‍ത്തനം; പ്രായോഗികത, വൈവിധ്യം, സമൂഹം' എന്നതാണ് കോണ്‍ഫറന്‍സ് പ്രമേയം. ഖുര്‍ആന്‍ വിവര്‍ത്തനങ്ങളുടെ ചരിത്രം, വികാസം, രീതിശാസ്ത്രം, മുസ്‌ലിം ന്യൂനപക്ഷസമൂഹത്തിലെ സ്വാധീനം, ഖുര്‍ആന്‍ വിവര്‍ത്തനത്തിന്റെ കേരളീയ സംഭാഷണങ്ങള്‍, ഇന്ത്യയിലെ അമുസ്‌ലിം മുദ്രകള്‍, മലയാള ഭാഷയിലെ വിവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് ഉപവിഷയങ്ങള്‍.
വിശദവിവരങ്ങള്‍ക്കും രജിട്രേഷനും www.quranconference.in, www.dhiu.com എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. ഫോണ്‍: 8893998335, 8086450651.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."