കാര്‍ഡുകള്‍ക്ക് നികുതി ഈടാക്കില്ലെന്ന് ബാങ്കുകള്‍
ന്യൂഡല്‍ഹി: ബാങ്കുകള്‍ നികുതി ഈടാക്കുന്നതില്‍ പ്രതിഷേധിച്ച് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന പെട്രോള്‍ പമ്പുകളുടെ ഭീഷണിക്ക് മുന്‍പില്‍ ബാങ്കുകള്‍ വഴങ്ങി. പമ്പുകളില്‍ ഓരോ ഇടപാടിനും ഈടാക്കിയിരുന്ന ഒരു ശതമാനം നികുതി ഈടാക്കില്ലെന്ന് ബാങ്കുകള്‍ വ്യക്തമാക്കി. തീരുമാനം പിന്‍വലിച്ചതോടെ ഇടനിലക്കാര്‍ക്കുണ്ടാകുന്ന നഷ്ടം സംബന്ധിച്ച് ഓഹരിയുടമകളുമായി ചര്‍ച്ച നടത്തുമെന്നും ബാങ്കുകള്‍ അറിയിച്ചു.
നേരത്തെ ബാങ്കുകള്‍ നികുതി ഈടാക്കുന്നതില്‍ പ്രതിഷേധിച്ച് പെട്രോള്‍ പമ്പുകളില്‍ ഇന്ന് മുതല്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന് അഖിലേന്ത്യാ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നു. ബംഗളൂരുവില്‍ നടന്ന യോഗത്തിലായിരുന്നു തീരുമാനം.
ഓരോ ഇടപാടിനും ഒരു ശതമാനം നികുതിയാണ് ബാങ്കുകള്‍ ഈടാക്കുന്നത്. മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എം.ഡി.ആര്‍) എന്ന പേരില്‍ നികുതി ഈടാക്കുമെന്ന് എച്ച്.ഡി.എഫ്.സി ബാങ്ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഡീലര്‍മാരുടെ തീരുമാനം വന്നത്. രാജ്യത്തെ 52,000 പെട്രോള്‍ പമ്പുകളും ഐ.സി.ഐ.സി.ഐ, എച്ച്.ഡി.എഫ്.സി, ആക്‌സിസ് ബാങ്കുകളുടെ മെഷീനുകളാണ് ഉപയോഗിക്കുന്നത്.
പണരഹിത സാമ്പത്തിക വ്യവസ്ഥയിലേക്ക് രാജ്യം മാറണമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ തുടര്‍ന്നാണ് സൈ്വപ്പിങ് മെഷീന്‍ ഉപയോഗം പെട്രോള്‍ പമ്പുകളില്‍ വ്യാപകമായത്. കൂടാതെ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 0.75 ശതമാനം ഇളവ് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രിയുടെ പണരഹിത സാമ്പത്തിക വ്യവസ്ഥക്ക് കനത്ത തിരിച്ചടിയാണ് കാര്‍ഡ് സ്വീകരിക്കേണ്ടെന്ന തീരുമാനമെന്നും വിലയിരുത്തലുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."