ഫീസ് വര്‍ധന: കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ സംസ്ഥാനം
തിരുവനന്തപുരം: മോട്ടോര്‍ വാഹന രജിസ്‌ട്രേഷനും ഡ്രൈവിങ് ലൈസന്‍സിനുമുള്ള ഫീസ് കുത്തനെ കൂട്ടിയ കേന്ദ്ര സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിനു കത്തുനല്‍കി.
ഡിസംബര്‍ 29 മുതല്‍ ഉത്തരവിനു മുന്‍കാല പ്രാബല്യം നല്‍കിയ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നു കത്തില്‍ പറയുന്നു. 100 ശതമാനം മുതല്‍ 200 ശതമാനം വരെ ഫീസ് വര്‍ധിപ്പിച്ച നടപടി വേണ്ടത്ര കൂടിയാലോചന നടത്താതെയാണെന്നും കത്തില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവു പ്രായോഗികമല്ലെന്നാണു കേരളത്തിന്റെ നിലപാട്. ഉത്തരവ് ഇറങ്ങുന്നതിന് മുമ്പ് ഫീസ് അടച്ചവരോട് വീണ്ടും പണം ചോദിക്കാനാവില്ലെന്നും സംസ്ഥാനം നിലപാടെടുത്തു. കേന്ദ്രം നടപ്പാക്കിയത് ആനുപാതിക വര്‍ധനവല്ലെന്നും കേരളം ചൂണ്ടിക്കാട്ടുന്നു. 30 രൂപയായിരുന്ന ലേണേഴ്‌സ് ലൈസന്‍ഡസ് ഫീസ് 100 രൂപയാക്കിയും അന്താരാഷ്ട്ര ഡ്രൈവിങ് പെര്‍മിറ്റ് ഫീസ് 500 ല്‍ നിന്ന് 1000 രൂപയാക്കിയുമാണു മാറ്റിയത്. ഡ്രൈവിങ് സ്‌കൂള്‍ ഫീസ് 2500 ആയിരുന്നത് 10,000 രൂപയുമാക്കി. കൂടാതെ വാഹന രജിസ്‌ട്രേഷന്റെ വിവിധ ഫീസുകളും കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."