യു.പി തെരഞ്ഞെടുപ്പ്; 403 സീറ്റുകളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനൊരുങ്ങി കോണ്‍ഗ്രസ്
ലഖ്നോ:ചര്‍ച്ച പലകോണുകളിലും നടക്കുന്നുണ്ടെങ്കിലും അതിന്റെ ഫലം കാണുന്നതിന് മുന്‍പ് ഉത്തര്‍പ്രദേശിലെ 403 നിയമസഭാ സീറ്റിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനൊരുങ്ങി കോണ്‍ഗ്രസ്.
സമാജ് വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നതിനുള്ള നീക്കം നടക്കുന്നുണ്ട്. എന്നാല്‍ ഇത് ആശാവഹമായ പുരോഗതിയിലേക്ക് എത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് തങ്ങളുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനൊരുങ്ങുന്നത്. എല്ലാ സീറ്റിലേക്കുമുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് തങ്ങളെന്ന് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാജ് ബബ്ബാര്‍ അറിയിച്ചു. സ്ഥാനാര്‍ഥികളുടെ പേരുവിവരങ്ങള്‍ ഇന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കും. എസ്.പിയുമായി സഖ്യത്തിന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് താല്പര്യമില്ല. എന്നാല്‍ മുതിര്‍ന്ന നേതാവും ഉത്തര്‍പ്രദേശിന്റെ ചുമതല വഹിക്കുന്ന വ്യക്തിയുമായ ഗുലാം നബി ആസാദ് സഖ്യസാധ്യത അന്വേഷിക്കുന്നുണ്ട്.
എസ്.പി 300 സീറ്റിലേക്ക് മത്സരിക്കുമെന്നും ശേഷിക്കുന്ന സീറ്റുകള്‍ മാത്രമേ സഖ്യം ചേരുന്നവര്‍ക്ക് നല്‍കൂ എന്നും അഖിലേഷ് യാദവ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."