ഫ്രഞ്ച് പ്രതിരോധ മേഖലക്കെതിരേ 24,000 സൈബര്‍ ആക്രമണങ്ങള്‍
പാരിസ്:ഫ്രഞ്ച് പ്രതിരോധ മേഖലയെ ലക്ഷ്യമാക്കി 24,000 സൈബര്‍ ആക്രമണങ്ങള്‍ 2016 ല്‍ നടന്നതായി പ്രതിരോധ മന്ത്രി ജീന്‍ യെവ്‌സ്. ഓരോ വര്‍ഷവും ഇത്തരം കേസുകള്‍ ഇരട്ടിയായി വര്‍ധിക്കുകയാണ്. ഈ വര്‍ഷം പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാവും സൈബര്‍ ആക്രമണങ്ങള്‍ കൂടുതല്‍ നടക്കുക. ഏപ്രില്‍, മേയ് മാസങ്ങളിലാണ് ഫ്രാന്‍സില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്.
അമേരിക്ക നേരിട്ടതുപോലുള്ള സൈബര്‍ ആക്രമണങ്ങളെ നേരിടാന്‍ ഫ്രാന്‍സിന് ശേഷിയുണ്ട്. സൈബര്‍ ആക്രമണത്തിന് പിന്നില്‍ റഷ്യയാണെന്ന അമേരിക്കന്‍ പ്രചാരണം വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്ന സാഹചര്യത്തിലാണ് ഫ്രഞ്ച് മന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലാണ് സൈബര്‍ ആക്രമണങ്ങളില്‍ ത്വരിതഗതിയിലുള്ള വര്‍ധനവ് സംഭവിച്ചത്. രാജ്യത്തിന്റെ പശ്ചാത്തല സൗകര്യങ്ങള്‍ക്ക് സൈബര്‍ ആക്രമണങ്ങള്‍ കടുത്ത ഭീഷണിയാണ്. ഫ്രാന്‍സിന്റെ ഡ്രോണ്‍ സംവിധാനം തകര്‍ക്കാന്‍ ഉള്‍പ്പെടെയുള്ള ആക്രമണ ശ്രമങ്ങള്‍ ഫലപ്രദമായി തടയാന്‍ ഫ്രാന്‍സിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."