HOME
DETAILS
MAL
റഷ്യയെ തള്ളുന്നവര്‍ വിഡ്ഢികള്‍: ട്രംപ്
backup
January 08 2017 | 19:01 PM
വാഷിങ്ടണ്‍: റഷ്യയെ തള്ളിപ്പറയുന്നവര്‍ വിഡ്ഢികളാണെന്ന് നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
റഷ്യയുമായുള്ള ബന്ധം യു.എസ് തുടരുമെന്നും ഇരുരാജ്യങ്ങളും ഒന്നിച്ചു നിന്നാല്‍ മിക്ക പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
തന്റെ പ്രസിഡന്റ് കാലഘട്ടത്തില്‍ യു.എസിനെ റഷ്യ ഇപ്പോഴത്തേതിലും കൂടുതല്‍ ബഹുമാനത്തോടെ കാണുമെന്നും ട്രംപ് വ്യക്തമാക്കി. യു.എസ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ ജയത്തിനായി റഷ്യന്‍ പ്രസിഡന്റ് നേരിട്ട് ഇടപെട്ടു എന്ന യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണു ട്രംപിന്റെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."