HOME
DETAILS

മഞ്ഞില്‍ മരവിച്ച് യൂറോപ്പ്; 23 പേര്‍ മരിച്ചു

  
backup
January 08 2017 | 19:01 PM

%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b0%e0%b4%b5%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%af%e0%b5%82%e0%b4%b1%e0%b5%8b%e0%b4%aa

ബ്രസല്‍സ്: പോളണ്ടും റഷ്യയും ഗ്രീസും ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ തണുത്ത് വിറയ്ക്കുന്നു. അതിശൈത്യത്തില്‍ പോളണ്ടില്‍ മാത്രം10 പേര്‍ക്ക് ജീവന്‍ നഷ്ടമായി. റഷ്യയുടെ പല ഭാഗങ്ങളിലും രാത്രികാല താപനില മൈനസ് 30ല്‍ എത്തിനില്‍ക്കുന്നു. പൊതുവില്‍ റഷ്യയെയും പോളണ്ടിനെയും അപേക്ഷിച്ച് ശൈത്യം ഗുരുതരമാവാത്ത ഗ്രീസ് ഇത്തവണ സാക്ഷ്യം വഹിച്ചത് മൈനസ് 15 ഡിഗ്രി താപനിലക്കാണ്. ഗ്രീസിന്റെ വടക്കന്‍ മേഖലയില്‍ അതിശൈത്യത്തെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഒരു അഭയാര്‍ഥി മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ശൈത്യം കനത്തതിനാല്‍ ദക്ഷിണ ഇറ്റലിയില്‍ ഫെറി-വിമാന സര്‍വിസുകള്‍ റദ്ദ് ചെയ്തു. ഈ മേഖലയില്‍ ഇന്ന് വിദ്യാലയങ്ങളും പ്രവര്‍ത്തിക്കില്ല. ഏഴു പേരാണ് ഇറ്റലിയില്‍ മരിച്ചത്. തുര്‍ക്കിയിലും സ്ഥിതി വ്യത്യസ്തമല്ല. കനത്ത മഞ്ഞുവീഴ്ചയില്‍ ബോസ്ഫറസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തുര്‍ക്കി നിര്‍ത്തിവച്ചിരിക്കയാണ്. ഗ്രീസ് തലസ്ഥാനമായ ഏതന്‍സില്‍ താപനില പൂജ്യത്തിലെത്തിയിട്ടുണ്ട്. ഇവിടെവന്‍ തോതില്‍ മഞ്ഞുവീഴ്ചയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അഭയാര്‍ഥികള്‍ കഴിയുന്ന ഗ്രീക്ക് ദ്വീപുകളിലെ തമ്പുകളില്‍ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിച്ചിരിക്കയാണ്. റോമിലും മരംകോച്ചുന്ന തണുപ്പാണ്. സിസിലി, ബാരി, ബ്രിന്റിസി വിമാനത്താവളങ്ങള്‍ അടച്ചിട്ടിട്ടുണ്ട്. 120 വര്‍ഷത്തിനിടയിലെ ഏറ്റവും തണുത്ത ക്രിസ്മസ് ദിനത്തെയായിരുന്നു റഷ്യക്കാര്‍ 2016ല്‍ എതിരേറ്റത്.
ചെക്ക് റിപബ്ലിക്കില്‍ മൂന്നു ജീവനാണ് ശൈത്യം കവര്‍ന്നത്. ബള്‍ഗേറിയയില്‍ ഇറാഖില്‍ നിന്നുള്ള രണ്ടു അഭയാര്‍ഥികള്‍ മരിച്ചതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. തെക്കുകിഴക്കന്‍ ബള്‍ഗേറിയയില്‍ നിന്നാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago