ജറൂസലമില്‍ സൈനികര്‍ക്കു നേരേ ആക്രമണം; ലോറി ഇടിച്ചുകയറ്റി; 4 മരണം
ജറൂസലം: ഇസ്‌റാഈലില്‍ സൈനികര്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറ്റിയ സംഭവത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു.15 പേര്‍ക്ക് പരുക്കേറ്റു. ഭീകരാക്രമമാണെന്ന് പൊലിസ് വക്താവ് ലുബ സമ്‌രി പറഞ്ഞതായി ഇസ്‌റാഈലി റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. മൂന്നു വനിതാ സൈനികര്‍ ഉള്‍പ്പെടെ നാലു പേരാണ് കൊല്ലപ്പെട്ടത്.
അക്രമിയെ സൈന്യം വെടിവച്ചു കൊന്നതായും അവര്‍ പറഞ്ഞു. പത്തു സൈനികര്‍ ലോറിക്കടിയില്‍ കുടുങ്ങി. ഇവരെ പൊലിസ് രക്ഷപ്പെടുത്തി. പരുക്കേറ്റവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.
കൂടുതല്‍ സൈനികരെ കൊലപ്പെടുത്താന്‍ ലോറി മുന്നോട്ട് നീങ്ങവെയാണ് സൈന്യം വെടിയുതിര്‍ത്തത്. ലോറിയുടെ ചില്ലുകളില്‍ വെടിയേറ്റ പാടുകള്‍ വ്യക്തമാണ്. കിഴക്കന്‍ ജറൂസലമില്‍ നിന്നുള്ള അറബ് വംശജനാണ് കൊല്ലപ്പെട്ടതെന്ന് ഇസ്‌റാഈല്‍ പൊലിസ് മേധാവി റോനി അല്‍ഷെയ്ഖ് പറഞ്ഞു.
പഴയ ജറൂസലം നഗരത്തിലെ ആര്‍മോണ്‍ ഹനാത്‌സിവ് പ്രദേശത്താണ് ആക്രമണം.
20015 ഒക്ടോബര്‍ മുതല്‍ വ്യത്യസ്ത സംഭവങ്ങളിലായി 40 ഇസ്‌റാഈല്‍ സൈനികര്‍ കത്തിയാക്രമണത്തില്‍ കൊല്ലപ്പെട്ട ശേഷം നടക്കുന്ന സൈനികര്‍ക്കെതിരേയുള്ള ആക്രമണമാണിത്.
ഈ സംഭവത്തില്‍ 247 ഫലസ്തീനികളെയും ഇസ്‌റാഈല്‍ കൊലപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."