HOME
DETAILS

ഫയലുകളില്‍ ഒപ്പിടില്ലെന്ന് ഐ.എ.എസ് അസോസിയേഷന്‍; ഇന്ന് കൂട്ട അവധിയെടുക്കും

  
backup
January 08 2017 | 19:01 PM

%e0%b4%ab%e0%b4%af%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%92%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%86%e0%b4%a8

തിരുവനന്തപുരം: ഫയലുകളില്‍ ഒപ്പിടരുതെന്ന് ഐ.എ.എസ് അസോസിയേഷന്‍ നിര്‍ദേശം. ഫയലുകള്‍ ചീഫ് സെക്രട്ടറിവഴി മുഖ്യമന്ത്രിക്ക് അയക്കാനാണ് തീരുമാനം. വിജിലന്‍സ് ഡയറക്ടര്‍ക്കെതിരായ പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് കൂട്ട അവധിയെടുക്കാന്‍ കഴിഞ്ഞദിവസം അസോസിയേഷന്‍ തീരുമാനിച്ചിരുന്നു.
ബന്ധുനിയമനത്തില്‍ വ്യവസായ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി പ്രതിയായത് ഐ.എ.എസ് അസോസിയേഷനെ ചൊടിപ്പിച്ചിട്ടുണ്ട്. മന്ത്രിയുടെ നിര്‍ദേശം പാലിച്ചതിനാണ് പോള്‍ ആന്റണി ബലിയാടായതെന്നാണ് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നത്. അതിനാലാണ് ഫയലുകളെല്ലാം മുഖ്യമന്ത്രി കാണട്ടെയെന്ന നിലപാടെടുത്തത്.
സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ മൂന്നുമാസം മാത്രം ബാക്കിനില്‍ക്കെ കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും വിവിധ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതില്‍ ഐ.എ.എസുകാരാണ് തീരുമാനമെടുക്കേണ്ടത്. ഐ.എ.എസുകാരുടെ നിസഹകരണംമൂലം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പല ഫണ്ടുകളും പാഴാകുന്ന സാഹചര്യമാണുള്ളത്. ഐ.എ.എസുകാരുടെ നിലപാട് ബജറ്റിനെയും ബാധിക്കും.
ഐ.എ.എസ് ഓഫിസര്‍മാര്‍ക്കെതിരായ വിജിലന്‍സ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഐ.എ.എസ് അസോസിയേഷന്‍ സമരരംഗത്തിറങ്ങിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അസോസിയേഷന്‍ നേതാക്കള്‍ മുഖ്യമന്ത്രിയെ പലതവണ കണ്ടിരുന്നെങ്കിലും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന നിലപാടാണ് സ്വീകരിച്ചത്. സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങള്‍ ചെയ്യുന്നത് ചീഫ് സെക്രട്ടറി മുതല്‍ ജില്ലാ കലക്ടര്‍ വരെയുള്ള ഐ.എ.എസുകാരാണ്.

ഇന്ന് ചര്‍ച്ച

തിരുവനന്തപുരം: ഭരണസ്തംഭനം ഒഴിവാക്കാന്‍ മുഖ്യമന്ത്രി ഇന്ന് ഐ.എ.എസ് അസോസിയേഷന്‍ ഭാരവാഹികളുമായി ചര്‍ച്ച നടത്തും. രാവിലെ ഒന്‍പതിനാണ് ചര്‍ച്ച.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോളതലത്തില്‍ കൂടുതല്‍ ഒറ്റപ്പെട്ടേക്കും; അന്താരാഷ്ട്ര കോടതിയുടെ അറസ്റ്റ് വാറന്റില്‍ പ്രതിസന്ധിയിലായി ഇസ്‌റാഈല്‍

International
  •  22 days ago
No Image

ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്

Kerala
  •  22 days ago
No Image

മലപ്പുറത്ത് ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ നാലുപേര്‍ പിടിയില്‍

Kerala
  •  22 days ago
No Image

വിദ്യാര്‍ഥികള്‍ക്ക് ഇനി പഠനകാര്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ നല്‍കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

Kerala
  •  22 days ago
No Image

പാകിസ്ഥാനില്‍ യാത്രാവാഹനത്തിന് നേരെ വെടിവെപ്പ്; 50 മരണം

International
  •  22 days ago
No Image

മുനമ്പം: സമവായ നിര്‍ദ്ദേശവുമായി സര്‍ക്കാര്‍, മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

Kerala
  •  22 days ago
No Image

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്; വീണ്ടും അന്വേഷണത്തിനൊരുങ്ങി പൊലിസ്

Kerala
  •  23 days ago
No Image

കറന്റ് അഫയേഴ്സ്-21-11-2024

PSC/UPSC
  •  23 days ago
No Image

മദ്യനയ അഴിമതി; കെജ് രിവാളിന് എതിരായ വിചാരണ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈകോടതി

National
  •  23 days ago
No Image

സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യു.സി.സി ഹൈക്കോടതിയില്‍

Kerala
  •  23 days ago