HOME
DETAILS
MAL
'കറന്‍സിരഹിത ഇടുക്കി': ലോഗോ പ്രകാശനം ചെയ്തു
backup
January 09 2017 | 00:01 AM
പൈനാവ്: ഒരു കുടുംബത്തില്‍ ഒരാളെയെങ്കിലും കറന്‍സിരഹിത ഇടപാടിനു പ്രാപ്തനാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കി വരുന്ന 'കറന്‍സിരഹിത ഇടുക്കി' പദ്ധതി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ അക്ഷയയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. നിലവില്‍ 42 വില്ലേജുകളാണ് കറന്‍സിരഹിത വില്ലേജുകളായി പ്രഖ്യാപിച്ചത്.
ജില്ലയിലെ എല്ലാ വില്ലേജുകളെയും കറന്‍സിരഹിത വില്ലേജുകളാക്കുന്നതിന് ബാങ്കുകളുടെയും അക്ഷയയുടെയും നേതൃത്വത്തില്‍ പരിശീലന പരിപാടികള്‍ നടത്തിവരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള ലോഗോയുടെ പ്രകാശനം കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ ജി.ആര്‍ ഗോകുല്‍ നിര്‍വഹിച്ചു. ജില്ലാ പ്രൊജക്ട് മാനേജര്‍ നിവേദ് എസ്, ലീഡ് ബാങ്ക് മാനേജര്‍ കുഞ്ഞിക്കണ്ണന്‍, മറ്റ് ബാങ്ക് പ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."