ഐ.എ.എസ് ഉദ്യോഗസ്ഥര്‍ സമരത്തില്‍ നിന്നും പിന്മാറി
തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ഇന്ന് പ്രഖ്യാപിച്ചിരുന്ന കൂട്ട അവധി സമരത്തില്‍ നിന്നും പിന്മാറി. ഐ.എ.എസ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനമെന്നും അസോസിയേഷന് അറിയിച്ചു.
കൂടിക്കാഴ്ചയില്‍ ഇതിനെ സംബന്ധിച്ച വിശദമായ മറ്റൊരു ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും അസോസിയേഷന് അറിയിച്ചു. ഇതോടെ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ അവധി നല്കിയ അപേക്ഷകള്‍ പിന്‍വലിച്ചു.
രാവിലെ ഐ.എ.എസ് ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സമരത്തെ ശക്തമായി എതിര്‍ത്തിരുന്നു. ചര്‍ച്ചയില്‍ സര്‍ക്കാര്‍ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും അറിയിച്ചതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനു പിന്നാലെയാണ് സമരം പിന്‍വലിച്ചുകൊണ്ടുള്ള ഐ.എ.എസ് അസോസിയേഷന് അറിയിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."