HOME
DETAILS

ഗള്‍ഫില്‍ സെലക്ടീവ് ടാക്‌സ് നൂറോളം ഉല്‍പ്പന്നങ്ങള്‍ക്ക്; സഊദിയില്‍ ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍

  
backup
January 09 2017 | 05:01 AM

selective-tax-in-saudi-hundred-product-start-in-april

റിയാദ്: ഗള്‍ഫ് രാജ്യങ്ങളില്‍ ഏര്‍പ്പെടുത്തുന്ന സെലക്ടീവ് ടാക്‌സുകള്‍ നൂറോളം ഉല്‍പ്പന്നങ്ങളില്‍ ഉണ്ടായിരിക്കുമെന്ന് ഫെഡറേഷന്‍ ഓഫ് ജി.സി.സി ചേംബേഴ്‌സ് സെക്രട്ടറി ജനറല്‍ അബ്ദുറഹീം നഖി പറഞ്ഞു. ഈ വര്‍ഷം രണ്ടാം പാദം മുതല്‍ 93 ഉല്‍പ്പന്നങ്ങള്‍ക്ക് പടിപടിയായി സെലക്ടീവ് ടാക്‌സ് നടപ്പാക്കുന്നതിന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ആദ്യത്തോടെ പട്ടികയിലുള്ള മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഈ നികുതി ബാധകമാക്കും.

ആദ്യ പടിയായി സഊദിയിലായിരിക്കും ഏപ്രില്‍ മുതല്‍ സെലക്ടീവ് ടാക്‌സ് പ്രാബല്യത്തില്‍ വരുത്തുക. ശീതളപാനീയങ്ങള്‍ക്കും എനര്‍ജി ഡ്രിങ്കുകള്‍ക്കും സിഗരറ്റിനും പുകയില ഉല്‍പ്പന്നങ്ങള്‍ക്കും ആഡംബര വസ്തുക്കള്‍ക്കും അധിക നികുതി ചുമത്തും. സഊദി അറേബ്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് വിലക്കുള്ള ചില ഉല്‍പ്പന്നങ്ങള്‍ക്കും മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ സെലക്ടീവ് ടാക്‌സ് ബാധകമായിരിക്കും. ചില ഗള്‍ഫ് രാജ്യങ്ങളില്‍ ചില ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കുള്ളതിനാല്‍ ഓരോ രാജ്യത്തും സെലക്ടീവ് ടാക്‌സ് ബാധകമാകുന്ന ഉല്‍പ്പന്നങ്ങളുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകും.

എന്നാല്‍, ഓരോ രാജ്യങ്ങളിലും ഏര്‍പ്പെടുത്തുന്ന ടാക്‌സ് നിരക്കുകള്‍ അതാതു രാജ്യത്തിന്റെ മാനദണ്ഡത്തിനനുസരിച്ചായതിനാല്‍ ടാക്‌സ് നിരക്കുകളില്‍ വ്യത്യാസമുണ്ടായേക്കും. മറ്റു മുഴുവന്‍ ജി.സി.സി രാജ്യങ്ങളും വര്‍ഷാവസാനത്തോടെ നികുതി പ്രഖ്യാപനം നടത്തും. അന്തിമ തീരുമാനം ഗള്‍ഫ് ധന മന്ത്രിമാര്‍ രൂപം നല്‍കുകയും വര്‍ഷാവസാനം നടക്കുന്ന ഗള്‍ഫ് ഉച്ചകോടിയില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. സഊദിയില്‍ പുകയില, എനര്‍ജി പാനീയങ്ങള്‍ക്ക് നൂറു ശതമാനവും, ശീതള പാനീയങ്ങള്‍ക്ക് അന്‍പതു ശതമാനവുമാണ് ടാക്‌സ് നടപ്പാക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം; വിശദീകരണം തേടി ഗവര്‍ണര്‍; ഡിജിപിയും, ചീഫ് സെക്രട്ടറിയും നേരിട്ടെത്തണം

Kerala
  •  2 months ago
No Image

ദുബൈ; അലക്കുശാലയിൽ വസ്ത്രം നഷ്ടപ്പെട്ടതിന് 9,000 ദിർഹം നഷ്ടപരിഹാരം

uae
  •  2 months ago
No Image

മയക്കുമരുന്ന് കേസ്: താരങ്ങളെ ഹോട്ടലില്‍ എത്തിച്ചയാള്‍ കസ്റ്റഡിയില്‍

Kerala
  •  2 months ago
No Image

വീട്ടുകാര്‍ മൊബൈല്‍ വാങ്ങി നല്‍കിയില്ല; പ്ലസ് ടു വിദ്യാര്‍ഥി പുഴയില്‍ ചാടി; നീന്തി കരകയറി

Kerala
  •  2 months ago
No Image

ഹൈദർ അലി ശിഹാബ് തങ്ങൾ മെമ്മോറിയൽ മദ്രസ അൽ ഖൂദിൻ്റെ മീലാദ് ഫെസ്റ്റ് ഒക്ടോബർ 10 ന്

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം;  കനത്ത മഴയ്ക്ക് സാധ്യത,ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

latest
  •  2 months ago
No Image

'വിധി നിര്‍ണയത്തില്‍ പിഴവില്ല'; നെഹ്‌റു ട്രോഫി വള്ളംകളിയില്‍ കാരിച്ചാല്‍ ചുണ്ടന്‍ തന്നെ വിജയി,വീയപുരത്തിന്റെ അപ്പീല്‍ തള്ളി

Kerala
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago