കലവറ നിറഞ്ഞു
കണിയാമ്പറ്റ: 37 ാമത് വയനാട് ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് വിരുന്നൂട്ടാന്‍ ഊട്ടുപുര സജ്ജമായി.
മേളക്ക് രുചി പകരാന്‍ വിഭവ വൈവിദ്യങ്ങളൊരുക്കി ഭക്ഷണ കമ്മിറ്റി സജീവമാണ്. കലവറ നിറക്കല്‍ വിജയകരമായതായി ഭക്ഷണ കമ്മിറ്റിക്ക് നേതൃത്വം നല്‍കുന്ന ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും കമ്മിറ്റി ചെയര്‍മാനുമായ പി.കെ അസ്മത്തും കണ്‍വീനര്‍ നിസാര്‍ കമ്പയും പറഞ്ഞു.
2000 പേര്‍ക്ക് ഭക്ഷണമൊരുക്കും. കണിയാമ്പറ്റ ബി.എഡ് സെന്റര്‍ പരിസരത്താണ് ഒരേ സമയം ഒരുമിച്ചിരുന്ന് 500 പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുള്ള പന്തൊലൊരുക്കിയത്.
ജില്ലക്കകത്തും പുറത്തും വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ മേളകളില്‍ ഭക്ഷണം തയാറാക്കി വരുന്ന മികച്ച പാചകക്കാരന്‍ പനമരം ബാലകൃഷ്ണനും സംഘവുമാണ് കണിയാമ്പറ്റയില്‍ അടുക്കളയുടെ നേതൃത്വം ഏറ്റെടുത്തത്.
ആരോഗ്യ വകുപ്പ് പാചകക്കാര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി കഴിഞ്ഞു. അടുക്കളയും പാചക സ്ഥലവും അധികൃതര്‍ പരിശോധന പൂര്‍ത്തിയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."