HOME
DETAILS
MAL
വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ മന്ത്രി സന്ദര്‍ശിച്ചു
backup
January 09 2017 | 05:01 AM
ഊട്ടി: നീലഗിരിയിലെ ഊട്ടി മേഖലയിലെ വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ തമിഴ്നാട് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി സരോജ സന്ദര്‍ശിച്ചു. ഊട്ടി, പാലട, തുമ്മനട്ടി, എബ്ബനാട്, സോളൂര്‍ തുടങ്ങിയ പ്രദേശങ്ങളാണ് സന്ദര്‍ശിച്ചത്. നീലഗിരി വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു.
അതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി സന്ദര്‍ശനം നടത്തിയത്. വരള്‍ച്ച രൂക്ഷമായതിനെത്തുടര്‍ന്ന് ഈ മേഖലയില്‍ കാര്‍ഷിക വിളകള്‍ നശിച്ചിരിക്കുകയാണ്. ജില്ലാ കലക്ടര്‍ പി ശങ്കര്‍, ഡി ആര് ഒ ഭാസ്കരപാണ്ഡ്യന്‍, ആര്.ഡി.ഒ കാര്ത്തികേയന്, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."