കൂട്ടിയും കുറച്ചും കണ്ണൂര്‍
കണ്ണൂര്‍: 57ാം സംസ്ഥാന സ്‌കൂള്‍ കലോത്സവം കണ്ണൂരിലേക്കു കാലെടുത്തു വയ്ക്കുന്നത് അപര്യാപ്തതകള്‍ക്കു നടുവില്‍. 1.5 കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള ടൗണില്‍ 14 ജില്ലകളിലെ മത്സരാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ഒരുക്കിയിരിക്കുന്നത് 20 വേദികള്‍. ഗതാഗത കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന നഗരം ഇത്രയധികം ആളുകളേയും വാഹനങ്ങളേയും ഏഴു ദിവസം ഉള്‍ക്കൊള്ളിക്കുക എന്നത് വിഷമകരമായ കാര്യമാണ്. മുന്നൊരുക്കങ്ങള്‍ നടത്തിയെന്നും കുരുക്കുകളുണ്ടാവില്ലെന്നും ജില്ലാ ഭരണകൂടം വാദിക്കുമ്പോഴും യാഥാര്‍ഥ്യം മറിച്ചാണെന്ന് ഓരോ കണ്ണൂരുകാരനും അറിയാം. ചാല മുതല്‍ പുതിയതെരു വരെ തുടരുന്ന വാഹനകുരുക്ക് സാധാരണ ദിവസങ്ങളില്‍തന്നെ യാത്രക്കാരെ വലയ്ക്കുമെന്നിരിക്കെ കലോത്സവദിവസങ്ങളിലെ കാര്യം ഊഹിക്കാവുന്നതേയുള്ളു. ഇതിനായുള്ള പ്രധാന വേദികളൊരുക്കിയിരിക്കുന്നതാവട്ടെ ടൗണിന് ഒത്ത നടുക്കും. 1982, 1995, 2007 വര്‍ഷങ്ങളില്‍ സംസ്ഥാന കലോത്സവത്തിനു കണ്ണൂര്‍ വേദിയായിട്ടുണ്ടെങ്കിലും പത്തു വര്‍ഷത്തിനിപ്പുറം വാഹനങ്ങളും ജനത്തിരക്കും ഏറിയ ടൗണ്‍ ഇന്നും മാറ്റമില്ലാതെ തുടരുകയാണ്.
ക്കും വ്യക്തതയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."