പറയിപ്പിക്കാന്‍ പൊട്ടിപ്പൊളിഞ്ഞ പ്രസ് ക്ലബ് റോഡ്
കണ്ണൂരിലെത്തുന്ന എല്ലാവര്‍ക്കും ആശ്ചര്യമാണ് പ്രസ് ക്ലബ് റോഡ്. വര്‍ഷങ്ങളായി ഭരണകൂടത്തിന്റെയും പൊതുമരാമത്തിന്റെയും വഴക്കില്‍ കുരുങ്ങി പൊട്ടിപ്പൊളിഞ്ഞ് ഈ റോഡ് യാത്രക്കാര്‍ക്കു സമ്മാനിക്കുന്നത് ദുരിതം മാത്രം. സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദികളായ പൊലിസ് ഓഡിറ്റോറിയവും താവക്കര ജി.യു.പി
സ്‌കൂളും എത്തണമെങ്കില്‍ ഈ കുഴികള്‍ താണ്ടി വേണം പോകാന്‍. ജില്ലാ പഞ്ചായത്ത് ഓഫിസ് മുതല്‍ പ്രസ് ക്ലബ് വരെയുള്ള 500 മീറ്റര്‍ റോഡില്‍ കുഴികളൊഴിഞ്ഞ സ്ഥലമില്ല. നഗരത്തിലെ മറ്റെല്ലാ വഴികളും മെക്കാഡം ചെയ്തപ്പോള്‍ ഈ റോഡ് അറ്റകുറ്റപ്പണി നടത്താന്‍ പോലും ആര്‍ക്കും താല്‍പര്യമില്ലാത്ത മട്ടാണ്. കലോത്സവത്തിന്റെ ചുവടുപിടിച്ച് ഒരു ദിവസം കൊണ്ട് കുഴിയടക്കലെങ്കിലും ഉണ്ടാകുമോയെന്നു കണ്ടറിയണം.
ഊരാക്കുരുക്ക്
ടൗണിലെ ഗതാഗതകുരുക്ക് പരിഹരിക്കാന്‍ മുന്‍പും പദ്ധതികളുമായി ഭരണകൂടം മുന്നോട്ടു വന്നിട്ടുണ്ടെങ്കിലും നടപ്പാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അനധികൃ ത പാര്‍ക്കിങ് ഒഴിവാക്കാന്‍ കണ്ണൂര്‍ നഗരസഭ വിഷന്‍ 2020 അവതരിപ്പിച്ചപ്പോള്‍ നേതാക്കള്‍ ഒരുപാടു നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചെങ്കിലും കണ്ണൂര്‍ കോര്‍പറേഷ നായതോടെ അതെല്ലാം മറന്ന മട്ടാണ്. കലോത്സവത്തിനു
ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ ഭഗീരഥ പ്രയത്‌നം നടത്തിയാലും ഇത്രയധികം വാഹനങ്ങള്‍ റോഡരികില്‍ കിടക്കുകയല്ലാതെ കൃത്യമായി ഒരിടത്തെത്തിക്കാന്‍ അധികൃതര്‍ക്കു സാധിക്കില്ല. പാര്‍ക്കിങിനായി നഗരത്തില്‍ പറയത്തക്ക സ്ഥലങ്ങളുള്ളത് പൊലിസ്, കലക്ടറേറ്റ് ഗ്രൗണ്ടുകളും സ്റ്റേഡിയവുമാണ്. ഇതെല്ലാം വേദികളായതോടെ ആ പ്രതീക്ഷയും അസ്തമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."