സഫ്ദര്‍ ഹാഷ്മി രക്തസാക്ഷി അനുസ്മരണം ഇന്ന്
തളിപ്പറമ്പ്: സഫ്ദര്‍ ഹാഷ്മി രക്തസാക്ഷി അനുസ്മരണ സമ്മേളനം ഇന്ന് വൈകുന്നേരം മുന്ന്‌ന് തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ നടക്കും. രക്തസാക്ഷി അനുസ്മരണ സമ്മേളനത്തില്‍ സി.വി.എന്‍.ഇരിണാവ് അധ്യക്ഷത വഹിക്കും. പ്രസിദ്ധ സിനിമാ നടന്‍ സന്തോഷ് കീഴാറ്റൂര്‍ ഉദ്ഘാടനം ചെയ്യും. അജിത് കൊളാടി(യുവകലാ സാഹിതി) സാസ്‌ക്കാരിക പ്രഭാഷണം നടത്തും. കേരളത്തിലെ അറിയപ്പെടുന്ന തെരുവു നാടക പ്രവര്‍ത്തകന്‍ അഡ്വ.പ്രേം പസാദ്, നാടക പ്രവര്‍ത്തകനായ ബാലകൃഷ്ണന്‍ പാപ്പിനിശ്ശേരി തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് അസ്തമയ പക്ഷികള്‍ അവതരിപ്പിക്കുന്ന നാടന്‍ പാട്ടുകള്‍, ഷൂട്ടേഴ്‌സ് കുഞ്ഞിമംഗലം അവതരിപ്പിക്കുന്ന ചില്ലറയല്ല ദുരിതം എന്ന തെരുവു നാടകവും അരങ്ങേറുമെന്ന് പത്രസമ്മേളനത്തില്‍ പങ്കെടുത്ത സി.വി.എന്‍.ഇരിണാവ്, വി.വി.ശശീന്ദ്രന്‍, കുറിയാലി സിദ്ദീഖ്, കുന്നൂല്‍ പത്മനാഭന്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."