പിണറായിയും മോദിയും തൂവല്‍പ്പക്ഷികള്‍: കരീം ചേലേരി
തളിപ്പറമ്പ്: മതന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്ന കാര്യത്തില്‍ പിണറായിയും നരേന്ദ്ര മോദിയും ഒരേതൂവല്‍പ്പക്ഷികളാണെന്ന് മുസ്‌ലിം ലീഗ് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.അബ്ദുല്‍ കരീം ചേലേരി . ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രം കണ്ടിരുന്നതും കേട്ടിരുന്നതുമായ വിധത്തില്‍ യു.എ.പി.എ പോലുള്ള കിരാത നിയമങ്ങള്‍ കേരളത്തിലും പ്രയോഗിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
യു.എ.പി.എ.വിരുദ്ധ ജില്ലാ റാലിയുടെ പ്രചരണാര്‍ത്ഥം കപ്പാലം വ്യാപാരഭവനില്‍ നടന്ന തളിപ്പറമ്പ് നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനെതിരേ മതേതരസമൂഹം ജാഗ്രത പാലിക്കണമെന്നും ചേലേരി കൂട്ടിചേര്‍ത്തു.
മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് കെ.കെ അബ്ദുറഹ്മാന്‍ അധ്യക്ഷനായി. അഡ്വ.എസ്.മുഹമ്മദ്, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, മഹമൂദ് അള്ളാംകുളം, പി.കെ സുബൈര്‍, ഫൈസല്‍ ചെറുകുന്നോന്‍, കെ.മുസ്തഫ ഹാജി, കെ.പി നൂറുദ്ധീന്‍, ടി.വി അസൈനാര്‍, മുസ്തഫ കോടിപ്പൊയില്‍, ആലിക്കുഞ്ഞി പന്നിയൂര്‍, പി.സി നസീര്‍, അലി മംഗര, മുഹമ്മദ് കുഞ്ഞി കുപ്പം, പി.വി അബ്ദുല്‍ ഷുക്കൂര്‍, സി.മൊയ്തീന്‍, സലാം പാമ്പുരുത്തി, ഹാഷിം എളമ്പയില്‍, അഡ്വ.കെ.പി മുജീബ്‌റഹ്മാന്‍, കെ.പി ഇസ്മായില്‍, സി.പി.വി.അബ്ദുള്ള, അബൂബക്കര്‍ വായാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."