ചതിക്കുഴി തീര്‍ത്ത് റോഡരികിലെ സ്ലാബുകള്‍
കാസര്‍കോട്: ജില്ലാ ആസ്ഥാന നഗരിയിലെ ഓവുചാലുകളില്‍ പലതും സ്ലാബുകള്‍ തകര്‍ന്ന് അപകട നിലയില്‍. കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്കു സമീപത്തുള്ള തളങ്കര റോഡരികിലെ സ്ലാബിലാണു കുഴികള്‍ രൂപപ്പെട്ടത്. നഗരത്തിലെ മിക്ക ഓവുചാലുകളുടെയും സ്ലാബുകള്‍ ഇളകിയ നിലയിലാണ്. ഇതു കാല്‍നടയാത്രക്കാര്‍ക്കു ദുരിതമാവുന്നു.
രാത്രി കാലങ്ങളില്‍ നടന്നുപോകുന്നവരാണ് അറിയാതെ കുഴിയില്‍ വീഴുന്നത്.
പഴയ ബസ് സ്റ്റാന്‍ഡിലെ മുബാറക് മസ്ജിദിനടുത്ത് റോഡരികിലെ ഓവുചാലിന്റെ സ്ലാബ് തകര്‍ന്നു മാസങ്ങളായെങ്കിലും ഇതു പുനര്‍നിര്‍മിക്കാന്‍ നഗരസഭ തയാറായിട്ടില്ല. ആയിരക്കണക്കിനു യാത്രക്കാര്‍ നടന്നുപോകുന്ന വഴിയാണിത്. നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളില്‍ കച്ചവടക്കാര്‍ ഫുട്പാത്തു കൈയേറിയാണു യാത്രക്കാരെ റോഡിലിറക്കുന്നത്.
തായലങ്ങാടി റെയില്‍വേ സ്റ്റേഷന്‍ റോഡിലും ഹൈസ്‌കൂളിനു സമീപവും സ്ലാബുകള്‍ തകര്‍ന്നിട്ടു വര്‍ഷങ്ങളായി. ഒരാഴ്ച മുമ്പ് ഒരു സ്ത്രീയുടെ കാല്‍ സ്ലാബുകള്‍ക്കിടയില്‍ കുടുങ്ങിയ സംഭവം അധികൃതരുടെ ശ്രദ്ധയില്‍പെട്ടിട്ടും ഒരു കുലുക്കവുമില്ലെന്നു നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."