അനധികൃത കടത്തുസംഘം സജീവം; സര്‍ക്കാരിനു ലക്ഷങ്ങളുടെ നഷ്ടം
ബദിയഡുക്ക: നികുതി വെട്ടിച്ചു കടന്നുവരുന്ന വാഹനങ്ങളെ ചെക്ക്‌പോസ്റ്റ് തൊടാതെ ഊടു വഴിയിലൂടെ കടത്തിവിടുന്ന സംഘം പെര്‍ളയില്‍ സജീവമാകുന്നു. ലോറിയൊന്നിനു മുന്നൂറു രൂപ നല്‍കിയാല്‍ ചെക്ക് പോസ്റ്റ് കടക്കാതെ ഊടു വഴിയിലൂടെ സുരക്ഷിതമായി സംഘം കടത്തി വിടുന്നുവെന്നാണു സൂചന.
പെര്‍ള പൂവനഡുക്കയില്‍ നിന്നു നടുവയലിലൂടെ ബെദിരംപള്ളയിലെത്തുന്ന ലോറികള്‍ ഇടിയഡുക്ക ദിനേശ് ബീഡി ജങ്ഷന്‍ വഴി ബദിയഡുക്ക റോഡില്‍ എത്തിചേരും. ഇത്തരത്തില്‍ മണല്‍, കോഴി, ചെങ്കല്‍ , മരത്തടികള്‍, അടയ്ക്ക തുടങ്ങിയ സാധനങ്ങളാണ് കടത്തി വിടുന്നത്.
മാസങ്ങളോളമായി ഇത്തരത്തില്‍ സംഘം പ്രവര്‍ത്തിക്കുന്നതായാണു വിവരം. ഒരു ലോഡ് ചെക്ക് പോസ്റ്റിലൂടെ കടക്കണമെങ്കില്‍ 1600 രൂപ നികുതി അടക്കണം. ഇങ്ങിനെ നികുതി അടച്ച് അതിര്‍ത്തി കടന്നെത്തുന്ന വാഹനങ്ങള്‍ എവിടേക്കും പോകാം. പക്ഷേ ഊടു വഴിയിലൂടെ കടക്കുമ്പോള്‍ വേറും 300 രൂപ കൊടുത്താല്‍ ബാക്കി തുക ലാഭിക്കമെന്നതാണ് കടത്ത് സംഘങ്ങളെ ഊട് വഴി തേടാന്‍ പ്രേരിപ്പിക്കുന്നത്. ഇതു വഴി സര്‍ക്കാരിനു ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാക്കുന്നത്.
അതിര്‍ത്തി കടന്നെത്തുന്ന വാഹനങ്ങള്‍ക്ക് ഊട് വഴി തരപ്പെടുത്തി കൊടുക്കുന്നതുനാലാംഗ സംഘമാണെന്നും ഇതില്‍ രണ്ടു പേര്‍ നടുവയല്‍ സ്വദേശികളും മറ്റു രണ്ടുപേര്‍ പേര്‍ള ടൗണിലുള്ളവരുമാണെന്നാണു വിവരം.
പകലും രാത്രിയുമായി അമ്പതില്‍ കൂടുതല്‍ ലോഡാണു കടത്തി വിടുന്നത്. ഇത്തരം സംഘത്തിനെതിരേ പൊലിസ് ജാഗ്രത പാലിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."